ദോഹ: ഖത്തറിൽ കനത്ത ചൂടിന് അറുതിയായി സുഹൈലിലെ അവസാന നക്ഷത്രമായ അൽ സർഫ ഉദിച്ചു. ഇതോടെ രാജ്യത്ത് ചൂട് കുറഞ്ഞു തുടങ്ങും.
ഒക്ടോബർ 3 ശനിയാഴ്ചയോടെ അൽ സർഫ ഉദിക്കുമെന്ന് ഖത്തർ കാലാവസ്ഥാ വകുപ്പ് നേരത്തെ പ്രവചിച്ചിരുന്നു. ഈ നക്ഷത്രത്തിന്റെ ഉദയം ചൂടുകാലം അവസാനിക്കുന്നതിന്റെ സൂചനയായാണ് കണക്കാക്കപ്പെടുന്നത്.
അൽ സർഫ നക്ഷത്രത്തിന്റെ സാന്നിധ്യം 13 ദിവസം വരെ നീണ്ടുനിൽക്കും. ചൂട് കുറയുന്ന കാലം എന്ന അർത്ഥത്തിലാണ് ഇതിന് ‘അൽ സർഫ’ എന്ന് പേര് നൽകിയിരിക്കുന്നത്.
ഈ ദിവസങ്ങളിൽ അന്തരീക്ഷത്തിലെ ഈർപ്പം കുറയുന്നതോടൊപ്പം പകൽ സമയങ്ങളിൽ ആകാശം ഭാഗികമായി മേഘാവൃതമായിരിക്കും. പകൽച്ചൂട് കുറയുകയും രാത്രികാലങ്ങളിൽ തണുപ്പ് അനുഭവപ്പെട്ടു തുടങ്ങുകയും ചെയ്യും.
ഇക്കാലയളവിൽ പകലിന്റെ ദൈർഘ്യം കുറഞ്ഞു വരുന്നതായും അനുഭവപ്പെടും. FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]