ഈന്തപ്പഴം കുതിർത്ത് കഴിക്കുന്നത് പതിവാക്കൂ, കാരണം. ഈന്തപ്പഴം കുതിർത്ത് കഴിക്കുന്നത് നിരവധി ആരോഗ്യഗുണങ്ങൾ നൽകുന്നു.
ലയിക്കുന്നതും ലയിക്കാത്തതുമായ നാരുകളും വിവിധതരം അമിനോ ആസിഡുകളും അടങ്ങിയിരിക്കുന്നതിനാല്‍ ദഹനവ്യവസ്ഥ മെച്ചപ്പെടുത്താനും ഈന്തപ്പഴം ഗുണം ചെയ്യും.ഒരു രാത്രി മുഴുവന്‍ വെള്ളത്തില്‍ ഇട്ട് കുതിര്‍ത്ത ശേഷം രാവിലെ വെറുംവയറ്റില്‍ കഴിക്കുന്നതാണ് കൂടുതൽ നല്ലത്. പ്രോട്ടീന്‍, ഡയറ്ററി ഫൈബര്‍ എന്നിവ അടങ്ങിയ ഈന്തപ്പഴം ദഹനവ്യവസ്ഥ മെച്ചപ്പെടുത്താനും ശരീരഭാരം കുറയ്ക്കാനും സഹായിക്കും.
ഒരു രാത്രി മുഴുവന്‍ വെള്ളത്തില്‍ ഇട്ട് കുതിര്‍ത്ത ശേഷം രാവിലെ വെറുംവയറ്റില്‍ കഴിക്കുന്നതാണ് കൂടുതൽ നല്ലത്. പ്രോട്ടീന്‍, ഡയറ്ററി ഫൈബര്‍ എന്നിവ അടങ്ങിയ ഈന്തപ്പഴം ദഹനവ്യവസ്ഥ മെച്ചപ്പെടുത്താനും ശരീരഭാരം കുറയ്ക്കാനും സഹായിക്കും.
ഈന്തപ്പഴത്തിലടങ്ങിയിരിക്കുന്ന വിറ്റാമിന്‍ എ, സി എന്നിവ രോഗപ്രതിരോധസംവിധാനത്തെ ശക്തിപ്പെടുത്തും. ശരീരത്തെ അണുബാധകളില്‍ നിന്നും സംരംക്ഷിക്കുകയും ചെയ്യും.
ഈന്തപ്പഴത്തിൽ ഇരുമ്പ് ധാരാളമായി അടങ്ങിയിട്ടുള്ളതിനാൽ വിളര്‍ച്ച തടയാനും സഹായിക്കും. ഫെെബർ ധാരാളം അടങ്ങിയിരിക്കുന്നതിനാല്‍ ഇവ മലബന്ധം അകറ്റാനും സഹായിക്കും.
തലച്ചോറിന്റെ പ്രവര്‍ത്തനം മെച്ചപ്പെടുത്താന്‍ ഇവ ഉത്തമമാണ്. കൂടാതെ അല്‍ഷിമേഴ്സ് രോഗം തടയുന്നതിനും ഇത് ഗുണകരമാണ്.
ശരീരത്തില്‍ മെലാനിന്‍ അടിഞ്ഞുകൂടുന്നതിനെ തടയുകയും പ്രായമാകുന്നതിന്റെ ലക്ഷണങ്ങള്‍ കുറച്ചുകൊണ്ടുവരുന്നതിനും ഇത് സഹായിക്കും. വിറ്റാമിനുകളും ധാതുക്കളും അടങ്ങിയ ഈന്തപ്പഴം കുതിര്‍ത്ത് കഴിക്കുന്നത് ശരീരത്തിന് വേണ്ട
ഊര്‍ജം പകരാന്‍ സഹായിക്കും. ഈന്തപ്പഴത്തിലെ മഗ്നീഷ്യം, പൊട്ടാസ്യം എന്നിവ ഉയര്‍ന്ന രക്തസമ്മര്‍ദ്ദത്തെ കുറയ്ക്കാന്‍ സഹായിക്കും.
അതിനാല്‍ ഈന്തപ്പഴം കുതിര്‍ത്ത് കഴിക്കുന്നത് ഹൃദയാരോഗ്യം സംരക്ഷിക്കാനും സഹായിക്കും. … FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]