
.news-body p a {width: auto;float: none;}
വിവാഹം സ്വർഗത്തിൽ വച്ച് നടക്കുന്നു, രണ്ട് മനസുകളുടെ ചേരലാണ് ഓരോ വിവാഹ ബന്ധവും ഇങ്ങനെ നിരവധി ചൊല്ലുകൾ നമ്മൾ കേട്ടിട്ടുണ്ട്. വിവാഹ ബന്ധങ്ങളുടെ എണ്ണത്തിൽ ലോകത്തിലെ പല ഭരണാധികാരികളും മുന്നിലാണ്. ഒരൊറ്റ പങ്കാളി എന്നതിനെ മറികടന്ന് ചിലർ 10ഉം 100 പേരെയെല്ലാം വിവാഹം ചെയ്തിട്ടുണ്ട്. ഇതിനും പുറമേ വിവാഹം ചെയ്യാതെ സ്ത്രീകളെയടക്കം പങ്കാളികളാക്കിയ ഭരണാധികാരികളുമുണ്ട്. നമ്മുടെ ഇന്ത്യയിലുമുണ്ട് ഇത്തരത്തിൽ നിരവധി വിവാഹത്തിലൂടെ പ്രശസ്തരായ ഭരണാധികാരികൾ.
ഇന്നത്തെ ഉത്തർപ്രദേശിന്റെ വടക്ക് ഭാഗത്തുണ്ടായിരുന്ന നാട്ടുരാജ്യമായിരുന്നു അവധ്. ഇവിടുത്തെ അവസാനത്തെ ഭരണാധികാരിയായ വാജിദ് അലി ഷായുടെ ഭരണം ബ്രിട്ടീഷുകാർ അവസാനിപ്പിക്കുമ്പോൾ അദ്ദേഹത്തിന് 370 ഭാര്യമാരുണ്ടായിരുന്നു എന്നാണ് കണക്ക്. ഇതിൽ പലരെയും അദ്ദേഹം ഉപേക്ഷിച്ചിരുന്നെന്നും സൂചനകളുണ്ട്.
താർ മരുഭൂമിയോട് ചേർന്നുകിടക്കുന്ന ഭാഗങ്ങൾ ചേർന്ന് പണ്ടുണ്ടായിരുന്ന നാട്ടുരാജ്യമായ മാർവാറിലെ വീരനായ ഒരു രാജാവായിരുന്നു ബപ്പ റാവൽ (എഡി 713-753). ഇദ്ദേഹം ഇന്ത്യയിലേക്കുള്ള അറബ് കടന്നുകയറ്റം തടഞ്ഞയാളാണ്. 140ഓളം സ്ത്രീകളെ ഇദ്ദേഹം വിവാഹം ചെയ്തിരുന്നതായാണ് കണക്ക്.
സിഖ് സാമ്രാജ്യ സ്ഥാപകനായിരുന്ന രഞ്ജീത്ത് സിംഗിന് 20 ഭാര്യമാരുണ്ടായിരുന്നു. ഇവരിൽ പരമ്പരാഗത ആചാരപ്രകാരം 10 പേരെ വിവാഹം ചെയ്തു. ഇവരിൽ ഏഴ് സിഖുകാരും മൂന്ന് ഹിന്ദുക്കളുമാണ് ഉണ്ടായിരുന്നത്. ഛദ്ദാർ എന്ന ആഘോഷത്തിലൂടെയും 10 പേരെ വിവാഹം ചെയ്തു. അഞ്ച് സിഖുകാരെയും മൂന്ന് ഹിന്ദുക്കളെയും രണ്ട് മുസ്ളീങ്ങളെയുമായിരുന്നു ഇത്. ഇതുകൂടാതെ അദ്ദേഹത്തിന്റെ അരമനയിൽ മറ്റ് 23 സ്ത്രീകളുമുണ്ടായിരുന്നുവെന്നും ആകെ 43 പങ്കാളികൾ ഉണ്ടായിരുന്നുവെന്നുമാണ് ചരിത്രം. അദ്ദേഹത്തിന്റെ മരണശേഷം നാല് ഭാര്യമാർ സതി അനുഷ്ഠിച്ചു.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]
മാർവാറിലെ ഉദയ് സിംഗ് എന്നൊരു രാജാവിന് 27 ഭാര്യമാരിൽ നിന്ന് 88 മക്കളുണ്ടായിരുന്നതായാണ് ചരിത്രം. 16-ാം നൂറ്റാണ്ടിലാണ് അദ്ദേഹം മാർവാർ ഭരിച്ചിരുന്നത്. 20-ാം നൂറ്റാണ്ടിന്റെ ആദ്യ പാദത്തിൽ പട്യാലയിലെ രാജാവായിരുന്ന ഭൂപീന്ദർ സിംഗ് (1891-1938) പത്ത് വിവാഹം ചെയ്തു. എന്നാൽ അദ്ദേഹം 350ഓളം സ്ത്രീകളെ ലൈംഗിക അടിമകളായി പാർപ്പിച്ചിരുന്നു. 44 റോൾസ് റോയ്സ് കാറും ഇദ്ദേഹത്തിന് സ്വന്തമായി ഉണ്ടായിരുന്നു.
കപൂർത്തലയിലെ രാജാവായിരുന്ന ജഗജീത് സിംഗ് ഏഴ് വിവാഹം ചെയ്തിരുന്നു. ഇവരിൽ ഒരാൾ സ്പാനിഷ് സ്വദേശിനിയായിരുന്നു. ഫ്ളെമിംഗോ എന്ന നൃത്തക്കാരിയായിരുന്നു ഇവർ. മറാത്താ സാമ്രാജ്യത്തിന്റെ സ്ഥാപകൻ ശിവാജിയ്ക്കുമുണ്ടായിരുന്നു എട്ട് ഭാര്യമാർ. ഇവരിൽ നിന്ന് അദ്ദേഹത്തിന് എട്ട് മക്കളുമുണ്ടായി.