
.news-body p a {width: auto;float: none;}
തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് സ്വർണവില കുറഞ്ഞു. ഒരു പവൻ സ്വർണത്തിന് 160 രൂപയുടെ കുറവാണ് രേഖപ്പെടുത്തിയിരിക്കുന്നത്. ഇന്ന് ഒരു പവൻ സ്വർണത്തിന്റെ വില 56,800 രൂപയാണ്. ഒരു ഗ്രാം 22 കാരറ്റ് സ്വർണത്തിന്റെ വില 7,100 രൂപയും ഒരു ഗ്രാം 24 കാരറ്റ് സ്വർണത്തിന്റെ വില 7,745 രൂപയുമാണ്. കഴിഞ്ഞ മൂന്ന് ദിവസമായി സംസ്ഥാനത്തെ സ്വർണവില മാറ്റമില്ലാതെ തുടരുകയായിരുന്നു. ഈ മാസത്തെ ഏറ്റവും ഉയർന്ന സ്വർണനിരക്ക് രേഖപ്പെടുത്തിയത് ഈ മൂന്ന് ദിവസങ്ങളിലായിരുന്നു. അന്ന് ഒരു പവൻ സ്വർണത്തിന്റെ വില 56,960 രൂപയായിരുന്നു.
പശ്ചിമേഷ്യയിൽ സംഘർഷ സാഹചര്യം വർദ്ധിക്കുന്നത് സ്വർണവിലയിൽ ഏറ്റക്കുറച്ചിലുകൾ സംഭവിക്കാൻ കാരണമാകുമെന്നാണ് റിപ്പോർട്ടുകൾ. സ്വർണവില ഈ വർഷം അവസാനത്തോടെ പുതിയ റെക്കോർഡിലേക്കെത്തുമെന്നാണ് റിപ്പോർട്ടുകളിൽ പറയുന്നത്. ഡിസംബറോടെ ഒരു ഗ്രാം സ്വർണത്തിന് 7,550 രൂപയെക്കാൾ ഉയരുമെന്നാണ് അനലിസ്റ്റുകളുടെ വിലയിരുത്തലുകൾ.
നിക്ഷേപകർക്ക് നിർണായക കാലം
പശ്ചിമേഷ്യയിലെ രാഷ്ട്രീയ സംഘർഷങ്ങൾ മുതൽ റിസർവ് ബാങ്ക് നയ പ്രഖ്യാപനവും വിദേശ നിക്ഷേപകരുടെ പിന്മാറ്റവും ഉൾപ്പെടെയുള്ള സംഭവങ്ങൾ കരുതലോടെ കാത്തിരിക്കുകയാണ് ഇന്ത്യൻ ഓഹരി വിപണി. ഇസ്രയേലും ഇറാനുമായുള്ള ഏറ്റുമുട്ടൽ വലിയ യുദ്ധത്തിലേക്ക് നീങ്ങിയാൽ ആഗോള വ്യാപകമായി സാമ്പത്തിക മേഖല കടുത്ത വെല്ലുവിളി നേരിടും. ഇത് ആഗോളസ്വർണവിപണിയെയുമ രൂക്ഷമായി ബാധിക്കും.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]
ലോകത്തിലെ പ്രമുഖ എണ്ണ ഉത്പാദക രാജ്യമായ ഇറാനെതിരെയുള്ള ആക്രമണം ക്രൂഡ് വിലയിൽ കുതിപ്പുണ്ടാക്കും.ഇന്ന് ആരംഭിക്കുന്ന റിസർവ് ബാങ്കിന്റെ മൂന്ന് ദിവസത്തെ നയ രൂപീകരണ സമിതി യോഗമാണ് ആഭ്യന്തര നിക്ഷേപകർ കാത്തിരിക്കുന്നത്. ബുധനാഴ്ചയാണ് ധന നയ പ്രഖ്യാപനം. ചൈനയിലെ ഉണർവും ആഗോള രാഷ്ട്രീയ അനിശ്ചിതത്വങ്ങളും കണക്കിലെടുത്ത് വിദേശ ധനകാര്യ സ്ഥാപനങ്ങൾ ഇന്ത്യയിൽ നിന്നും വൻ തോതിൽ പണം പിൻവലിക്കുന്നതും പ്രതികൂലമാണ്. ജൂലായ് മുതൽ സെപ്തംബർ വരെയുള്ള മൂന്ന് മാസത്തിലെ പ്രമുഖ കമ്പനികളുടെ പ്രവർത്തനഫലങ്ങൾ ഈ വാരം പുറത്തുവരും. ടി.സി.എസിന്റെ പ്രവർത്തനഫലമാണ് ആദ്യമെത്തുന്നത്. കഴിഞ്ഞ വാരം സെൻസെക്സ് 3,883.4 പോയിന്റും നിഫ്റ്റി 1,164.35 പോയിന്റും ഇടിഞ്ഞിരുന്നു.