
.news-body p a {width: auto;float: none;}
ചെന്നൈ: വ്യോമസേന എയർഷോ കാണാനെത്തി സൂര്യാഘാതമേറ്റ് മരണമടഞ്ഞവരുടെ എണ്ണം അഞ്ചായി. ചെന്നൈയിൽ മറീന ബീച്ചിൽ നടന്ന എയർഷോയിൽ കാണാനെത്തിയത് 13 ലക്ഷത്തോളം പേരാണ്. കനത്ത ചൂടിൽ പലരും തളർന്നുവീഴുകയും ചെയ്തു. 250ലധികം പേർ നിർജ്ജലീകരണം കാരണം കുഴഞ്ഞുവീണു. ഇവരെ ആശുപത്രിയിലെത്തിച്ചതായാണ് വിവരം. രാവിലെ എട്ട് മണിമുതൽ തന്നെ മറീന ബീച്ചിൽ കനത്ത ജനപ്രവാഹമുണ്ടായി. 11 മണിയോ ഇത് വീണ്ടും വർദ്ധിച്ചു.
92-ാമത് ഇന്ത്യൻ എയർഫോഴ്സ് ദിനത്തോട് അനുബന്ധിച്ചാണ് എയർഷോ നടത്തിയത്. മടങ്ങുംനേരം ബൈക്കിൽ സഞ്ചരിക്കവെയാണ് ഒരാൾക്ക് സൂര്യാഘാതമേറ്റത്. 15 ലക്ഷത്തോളം പേരെ എത്തിച്ച് ലിംക ബുക്ക് ഓഫ് റെക്കോർഡ്സിൽ ഇടംപിടിക്കുന്നതിനായിരുന്നു ശ്രമം.എന്നാൽ ചെന്നൈയിലെ കടുത്ത ട്രാഫിക്കും ചൂടും കുഴപ്പമുണ്ടാക്കി. ഷോ കഴിഞ്ഞ് ജനം മടങ്ങുംനേരമാണ് പുറത്തുകടക്കാനാകാതെ ദുരന്തമുണ്ടായത്. മതിയായ പൊലീസ് സംവിധാനം ഇല്ലാതെ വന്നതോടെ ജനങ്ങൾ വാഹനങ്ങളിൽ തോന്നുംപോലെ കയറിയതും പ്രശ്നമായി.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]
അതേസമയം ജനക്കൂട്ടത്തെ കരുതി ചെന്നൈ മെട്രോ കോർപറേഷനും മെട്രോ വാട്ടറും മതിയായ സൗകര്യം ഒരുക്കിയതായതാണ് ആരോഗ്യമന്ത്രി മാ സുബ്രഹ്മണ്യൻ പറഞ്ഞത്. എന്നാൽ അടിസ്ഥാന സൗകര്യങ്ങൾ പോലും ഒരുക്കാതെ ഡിഎംകെ സർക്കാർ എയർഫോഴ്സ് ഷോ നടത്തിയതാണ് അപകട കാരണമെന്ന് ബിജെപി സംസ്ഥാന അദ്ധ്യക്ഷൻ അണ്ണാമലൈ ആരോപിച്ചു.