

വിവാഹ വാഗ്ദാനം നല്കി ; വിവാഹിതയാണെന്നതും കുട്ടിയുണ്ടെന്നതും മറച്ചുവച്ചു ; ലൈംഗികമായി പീഡിപ്പിച്ചിട്ടില്ല; പരസ്പര സമ്മതത്തോടെയുള്ള ബന്ധം; ഷിയാസിന്റെ മൊഴി
സ്വന്തം ലേഖകൻ
കൊച്ചി: വിവാഹവാഗ്ദാനം നല്കി യുവതിയെ പീഡിപ്പിച്ച കേസില്‍ അറസ്റ്റിലായ നടന് ഷിയാസ് കരീമിന്റെ മൊഴി പുറത്ത്. യുവതിയെ ലൈംഗികമായി പീഡിപ്പിച്ചിട്ടില്ലെന്ന് മൊഴി. യുവതിക്ക് വിവാഹവാഗ്ദാനം നല്‍കിയിരുന്നു. വിവാഹിതയാണെന്നതും കുട്ടിയുണ്ടെന്നതും മറച്ചുവച്ച് തന്ന ചതിക്കുകയായിരുന്നുവെന്നും ഷിയാസ് പൊലീസില്‍ മൊഴി നല്കി.
ചോദ്യം ചെയ്യല്‍ പൂര്‍ത്തിയായ ശേഷം ചന്തേര പൊലീസ് പ്രതിയെ കോടതിയില്‍ ഹാജരാക്കും. കേസില്‍ ഹൈക്കോടതി ഇടക്കാല ജാമ്യം അനുവദിച്ച പശ്ചാത്തലത്തില്‍ ഷിയാസിനെ ഉപാധികളോടെ വിട്ടയക്കാനാണ് സാധ്യത.
തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
| |
നേരത്തെ വിവാഹിതയാണെന്നതും മകനും ഉണ്ടെന്നതും യുവതി മറച്ചവച്ച് ചതിക്കുകയായിരുന്നുവെന്ന് ഷിയാസ് പൊലീസില്‍ മൊഴി നല്കി. പരാതിക്കാരിയായ യുവതിയെ ലൈംഗികമായി പീഡിപ്പിച്ചിട്ടില്ല. പരസപര സമ്മതത്തോടെയുള്ള ഒരു ബന്ധമാണ് ഉണ്ടായിരുന്നതെന്നും ഷിയാസ് മൊഴി നല്കി.
യുവതിയുടെ പരാതിയില്‍ ഇന്ന് രാവിലെയാണ് ഷിയാസിനെ ചന്തേര പൊലീസ് അറസ്റ്റ് ചെയ്തത്. ബുധനാഴ്ച ചെന്നൈ വിമാനത്താവളത്തില്‍നിന്നാണ് ഷിയാസ് പിടിയിലായത്. ഷിയാസിനെതിരെ കേരള പൊലീസ് തിരച്ചില്‍ നോട്ടിസ് പുറപ്പെടുവിച്ചിരുന്നു. ദുബായില്‍നിന്നു ചെന്നൈയില്‍ എത്തിയപ്പോള്‍ തടഞ്ഞുവച്ച് കേരള പൊലീസിനെ അറിയിക്കുകയായിരുന്നു. ചന്തേര പൊലീസ് ചെന്നൈയിലെത്തി ഷിയാസിനെ കസ്റ്റഡിയിലെടുത്തു.
അതേസമയം, ഷിയാസിനു ഹൈക്കോടതി ഇടക്കാല ജാമ്യം അനുവദിച്ചിരുന്നു. ജസ്റ്റിസ് പി ഗോപിനാഥാണ് ഉപാധികളോടെ ജാമ്യം അനുവദിച്ചത്. ഭീഷണിപ്പെടുത്തി വന്‍തുക വാങ്ങാനാണ് യുവതി അടുപ്പം സ്ഥാപിച്ചതെന്ന് ഷിയാസ് ജാമ്യാപേക്ഷയില്‍ പറഞ്ഞു. എറണാകുളത്ത് ഫിറ്റ്നസ് ഇന്‍സ്ട്രക്ടറായ കാസര്‍കോട് പടന്ന സ്വദേശിനിയാണ് ഷിയാസിനെതിരെ കഴിഞ്ഞമാസം ചന്തേര പൊലീസ് സ്റ്റേഷനില്‍ പരാതി നല്‍കിയത്.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]