

എം.ജി സർവകലാശാലയിൽ ഇൻഡോർ സ്റ്റേഡിയവും സ്പോർടസ് കോംപ്ലക്സും; ധാരണാ പത്രം ഒക്ടോബർ 10ന് ഒപ്പുവെയ്ക്കും; നിർമാണം കിഫ്ബി ഫണ്ടിൽ നിന്ന് 57 കോടി രൂപ ചിലവിൽ
സ്വന്തം ലേഖിക
കോട്ടയം: മഹാത്മാ ഗാന്ധി സർവകലാശാലയിൽ അന്താരാഷ്ട്ര നിലവാരത്തിലുള്ള
ഇൻഡോർ സ്റ്റേഡിയവും സ്പോർട്സ് കോംപ്ലക്സും നിർമിക്കുന്നതിനുള്ള ധാരണാ പത്രം ഒക്ടോബർ പത്തിന് ഒപ്പുവയ്ക്കും.
സംസ്ഥാന സർക്കാർ കിഫ്ബി ഫണ്ടിൽ നിന്ന് 57 കോടി രൂപ ചിലവിട്ടാണ് സർവകലാശാലാ കാമ്പസിനു സമീപമുള്ള നിലവിലെ ഗ്രൗണ്ടിൽ വിപുല സൗകര്യങ്ങളോടെ പുതിയ സ്റ്റേഡിയവും കോംപ്ലക്സും നിർമിക്കുന്നത്. സ്പോർടസ് ഒരു സർവകലാശാലയിൽ കായിക അടിസ്ഥാന സൗകര്യ വികസനത്തിനായി സംസ്ഥാന സർക്കാർ ചിലവഴിക്കുന്ന ഏറ്റവും ഉയർന്ന തുകയാണിത്.
തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group
മുൻകാല കായിക താരമായ സൂസൻ മേബിൾ തോമസിന്റെ പേരാണ് സ്റ്റേഡിയത്തിനും സ്പോർടസ് കോംപ്ലക്സിനും നൽകിയിരിക്കുന്നത്. സംസ്ഥാന സ്പോർട്സ് യുവജനകാര്യ മന്ത്രാ ലയം സ്പോർട്സ് കേരള ഫൗണ്ടേഷൻ മുഖേനയാണ് പദ്ധതി നടപ്പാക്കുക.
രാവിലെ 9.30ന് സർവകലാശാലയിലെ അസംബ്ലി ഹാളിൽ നടക്കുന്ന ചടങ്ങ് ബഹു. ഉന്നത വിദ്യാഭ്യാസ മന്ത്രി ഡോ. ആർ. ബിന്ദു ഉദ്ഘാടനം ചെയ്യും. ബഹു. സഹകരണ രജിസ്ട്രേഷൻ വകുപ്പ് മന്ത്രി വി.എൻ. വാസവൻ അധ്യക്ഷത വഹിക്കുന്ന ചടങ്ങിൽ ബഹു. കായിക മന്ത്രി വി. അബ്ദുറഹിമാൻ ധാരാണാ പത്രം ഏറ്റുവാങ്ങും.
മന്ത്രിമാരുടെ സാന്നിധ്യത്തിൽ സർവകലാശാലാ രജിസ്ട്രാർ ഡോ. ബി. പ്രകാശ് കുമാറും സംസ്ഥാന സ്പോർടസ് യുവജനകാര്യ ഡയറക്ടർ രാജീവ്കുമാർ ചൗധരിയുമാണ് ധാരണാപത്രത്തിൽ ഒപ്പുവയ്ക്കുക.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]