
തിരുവനന്തപുരം: സംസ്ഥാനത്ത് ഘോഷയാത്രകള്‍ക്ക് അനുമതി നൽകാൻ ഫീസ് ഈടാക്കാനുള്ള ഉത്തരവ് മരവിപ്പിച്ചു. ഘോഷയാത്രകള്‍ക്ക് അനുമതിക്കും പൊലീസ് അകമ്പടിക്കുമായി 1000 മുതൽ 3000 വരെ ഫീസ് ഈടാക്കാനായിരുന്നു ആഭ്യന്തരവകുപ്പിന്റെ കഴിഞ്ഞ മാസത്തെ ഉത്തരവ്. ഇതിനെതിരെ ചിലർ ഹൈക്കോടതിയെ സമീപിച്ചിരുന്നു. ഹൈക്കോടതിയിലുള്ള ഹർജികളിൽ തീർപ്പാക്കുന്നതുവരെ ഫീസ് ഈടാക്കേണ്ടെന്ന് ഡിജിപി നിർദ്ദേശിക്കുകയായിരുന്നു. ജില്ലാ പൊലീസ് മേധാവിമാർക്കാണ് ഡിജിപി നിർദ്ദേശം നല്‍കിയത്.
:
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]