വത്തിക്കാൻ ∙ ചെറുപ്പമായിരിക്കെ വിശുദ്ധജീവിതം നയിച്ചു സഭയിൽ ജ്വലിച്ച 2 പേരെ കത്തോലിക്കാ സഭ ഇന്നു വിശുദ്ധരായി പ്രഖ്യാപിച്ചു. കത്തോലിക്കാ വിശ്വാസം പ്രചരിപ്പിക്കാൻ കംപ്യൂട്ടർ പരിജ്ഞാനം ഉപയോഗിച്ച കാർലോ അക്കുത്തിസ് (15), പർവതാരോഹകനും കായികതാരവുമായിരുന്ന പിയർ ജോർജോ ഫ്രസാത്തി (24) എന്നിവരാണു വിശുദ്ധപദവിയിലെത്തിയത്.
സെന്റ് പീറ്റേഴ്സ് ചത്വരത്തിൽ ഞായറാഴ്ച രാവിലെ നടന്ന തിരുക്കർമങ്ങൾക്കിടെ
പ്രഖ്യാപനം നടത്തിയത്. ലിയോ പതിനാലാമൻ മാർപാപ്പയുടെ ആദ്യ വിശുദ്ധപ്രഖ്യാപനച്ചടങ്ങാണിത്. ദൈവത്തിന് സമർപ്പിച്ചുകൊണ്ട് രണ്ടുപേരും തങ്ങളുടെ ജീവിതത്തിൽ നിന്ന് മാസ്റ്റർപീസുകൾ സൃഷ്ടിച്ചുവെന്ന് പ്രഖ്യാപനച്ചടങ്ങിൽ മാർപാപ്പ പറഞ്ഞു.
മിലേനിയൽ കാലത്ത് (1981–96) ജനിച്ച ആദ്യ വിശുദ്ധൻ എന്ന പദവിയിലെത്തിയ കാർലോ അക്കുത്തിസ്, ദൈവത്തിന്റെ ‘ഇൻഫ്ലുവൻസർ’ എന്നാണ് അറിയപ്പെടുന്നത്.
2006ൽ 15–ാം വയസ്സിൽ രക്താർബുദം മൂലം മരണമടഞ്ഞ അക്കുത്തിസ്, വിശ്വാസം പ്രചരിപ്പിക്കാൻ സാങ്കേതികവൈദഗ്ധ്യം ഉപയോഗിച്ചതിനാലാണു വിശുദ്ധപദവിയിലെത്തിയക്. ലണ്ടനിൽ ജനിച്ച് മിലാനിൽ ജീവിച്ച കാർലോ ദിവ്യകാരുണ്യ അദ്ഭുതങ്ങൾ സംബന്ധിച്ചും വിശുദ്ധരെക്കുറിച്ചും വെബ്സൈറ്റുകൾ ഒരുക്കിയാണു പ്രേഷിത പ്രവർത്തനം തുടങ്ങിയത്.
വിവിധ രാജ്യങ്ങളിൽനിന്നുള്ള 136 വിശ്വാസ അദ്ഭുതങ്ങൾ ഡിജിറ്റലായി രേഖപ്പെടുത്തി. ഏപ്രിൽ 27ന് നടത്താനിരുന്ന വിശുദ്ധ പ്രഖ്യാപനച്ചടങ്ങ് 21നു ഫ്രാൻസിസ് മാർപാപ്പയുടെ മരണം മൂലം മാറ്റിവയ്ക്കുകയായിരുന്നു.
ഇറ്റാലിയൻ വംശജനായ പിയർ ജോർജോ ഫ്രസാത്തി വിദ്യാർഥികളുടെയും കായികതാരങ്ങളുടെയും പർവതാരോഹകരുടെയും വിശുദ്ധനായാണ് അറിയപ്പെടുക.
വിദ്യാഭ്യാസകാലം മുതൽ നിർധനർക്കും അശരണർക്കുമിടയിൽ സേവനം ചെയ്തിരുന്നു.
…
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]