തൃശൂർ: മദ്യലഹരിയിൽ നിലവിട്ടു. ഉറ്റസുഹൃത്തിന് മർദ്ദിച്ച് പരിക്കേൽപ്പിച്ച യുവാവ് അറസ്റ്റിൽ.
തൃശൂർ ചെന്ത്രാപ്പിന്നി എടത്തിരുത്തി മുനയം ദ്വീപിൽ മദ്യലഹരിയിൽ സുഹൃത്തിനെ മുളവടി കൊണ്ട് ആക്രമിച്ച് പരിക്കേൽപ്പിച്ചയാളെ പൊലീസ് അറസ്റ്റ് ചെയ്തു. മുനയം സ്വദേശി കോഴിപ്പറമ്പിൽ പ്രണവി (34)നെയാണ് കയ്പമംഗലം പൊലീസ് അറസ്റ്റ് ചെയ്തത്.
വെള്ളിയാഴ്ച വൈകീട്ട് നാലരയോടെയായിരുന്നു സംഭവം. മുനയം സ്വദേശിയായ കോലോത്തുംകാട്ടിൽ ബാലു (28) വിനാണ് മർദനമേറ്റത്.
തലയിലും നെറ്റിയിലും ചെവിയിലും വയറിലും പരിക്കുണ്ട്. മർദ്ദനത്തിൽ പരിക്കേറ്റ് 8 സ്റ്റിച്ച് ഇടേണ്ടി വന്ന ബാലുവിനെ മെഡിക്കൽ കോളേജിൽ പ്രവേശിപ്പിച്ചു.
പ്രതി പ്രണവ് വധശ്രമം ഉൾപ്പടെ 27 ക്രിമിനൽ കേസിലെ പ്രതിയാണ്. കയ്പമംഗലം പൊലീസ് സ്റ്റേഷൻ എസ്എച്ച്ഒ ആർ.
ബിജു, എസ്ഐ ടി.അഭിലാഷ്, പ്രദീപ്, നൗഷാദ്, ജിഎസ്സിപിഒ സുനിൽകുമാർ, സി പിഒമാരായ ബിജു, മുഹമ്മദ് ഫറൂഖ്, സുർജിത് എന്നിവർ ചേർന്നാണ് പ്രതിയെ പിടികൂടിയത്. ഏഷ്യാനെറ്റ് ന്യൂസ് ലൈവ് വാർത്തകൾ കാണാം …
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]