കൃഷിക്കായി ടെറസിൽ ചുറ്റും നിർമ്മിക്കുന്ന കൈവരിയോട് ചേർന്ന സ്ഥലങ്ങളാണ് തിരഞ്ഞെടുക്കേണ്ടത്. ടെറസിൽ കൃഷി ചെയ്യുമ്പോൾ ഏറ്റവും കൂടുതലായി ശ്രദ്ധിക്കേണ്ടത് ചോർച്ച ഉണ്ടാവാതെയാണ്.
ഈർപ്പം കോൺക്രീറ്റ് സ്ലാബിൽ കൂടി വാർന്നിറങ്ങി താഴോട്ട് ഒലിക്കുന്നത് കാലക്രമേണ സ്ലാബിൽ ചോർച്ച ഉണ്ടാക്കും. ടെറസിൽ കൃഷി ചെയ്യുമ്പോൾ അധികം ജലം മണ്ണിൽ ഒഴിക്കാതിരിക്കാനും ഒരു പക്ഷേ അധിക ജലം മണ്ണിൽ തങ്ങി നിന്നാൽ അവ വളരെ പെട്ടെന്ന് വാർന്ന് പുറത്തു പോകാൻ വേണ്ട
സൗകര്യങ്ങളും ഒരുക്കണം. കൃഷിക്കായി ടെറസിൽ ചുറ്റും നിർമ്മിക്കുന്ന കൈവരിയോട് ചേർന്ന സ്ഥലങ്ങളാണ് തിരഞ്ഞെടുക്കേണ്ടത്.
തടങ്ങൾ ഉണ്ടാക്കി മണ്ണും വളങ്ങളും നന്നായി കലർത്തി തടങ്ങൾക്കുള്ളിൽ നിക്ഷേപിച്ചാണ് പച്ചക്കറി കൃഷി ചെയ്യേണ്ടത്. 75 സെമി വീതിയിൽ തടം നിർമ്മിച്ച് ചുറ്റും 25 സെമി പൊക്കത്തിൽ ചുടുകല്ലോ ഉണക്കത്തൊണ്ടോ അടുക്കണം.
തൊണ്ട് ഉപയോഗിക്കുമ്പോൾ കമിഴ്ത്തി വേണം അവ അടുക്കാൻ. ഒന്നോ രണ്ടോ വർഷം കൂടുമ്പോൾ അഴുകിയ ചകിരിത്തൊണ്ടുകൾ നീക്കം ചെയ്ത ശേഷം പകരം പുതിയ തൊണ്ട് അടുക്കണം.
തടങ്ങളിൽ രാസവളവും ചാരവും ഉപയോഗിക്കരുത്. കാരണം അവയിലടങ്ങിയിരിക്കുന്ന രാസവസ്തുക്കൾ സിമൻ്റിനെ ദ്രവിപ്പിക്കാൻ കാരണമാവുകയും ടെറസിൽ ചോർച്ചയുണ്ടാകാൻ സാധ്യത കൂടുകയും ചെയ്യും.
തടം നിറയ്ക്കുവാൻ പോട്ടിങ് മിശ്രിതം തയാറാക്കി ഉപയോഗിക്കുക. മണൽ, ചെമ്മണ്ണ്, പൊടിഞ്ഞ കാലിവളം എന്നിവ 1:11 എന്ന അനുപാതത്തിൽ കലർത്തി തടത്തിലിട്ട് നിറയ്ക്കണം.
തടത്തിൽ മണൽ മണ്ണാണ് ഉപയോഗിക്കുന്നതെങ്കിൽ അത്രയും തന്നെ കാലിവളമോ കമ്പോസ്റ്റോ ചേർത്ത് തടത്തിലിടണം. കൃഷിയിൽ ഒരിക്കലും രാസവളങ്ങൾ ഉപയോഗിക്കരുത്.
പകരം വളമായി പ്രധാനമായും ഉപയോഗിക്കേണ്ടത് പൊടിഞ്ഞ കാലിവളം, വേപ്പിൻ പിണ്ണാക്ക്, നിലക്കടല പിണ്ണാക്ക് മുതലായ ജൈവവളങ്ങളാണ്. വെണ്ട, വഴുതന, ചീര, പയറ്, തക്കാളി, മുളക്, കൊത്തമര, പാവൽ, പടവലം മുതലായവയാണ് ടെറസിലെ കൃഷിക്ക് അനുയോജ്യമായ പച്ചക്കറികൾ.
…
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]