ഭോപ്പാൽ∙ മധ്യപ്രദേശിൽ 60കാരനായ ഭർത്താവിനെ
കേസിൽ മൂന്നാം ഭാര്യയും കാമുകനും പിടിയിൽ. അനുപ്പൂർ ജില്ലയില് ഓഗസ്റ്റ് 30നായിരുന്നു സംഭവം. 60 വയസ്സുള്ള ഭയ്യാലാൽ രജക് ആണ് കൊല്ലപ്പെട്ടത്.
കിണറ്റിൽ മരിച്ചു കിടക്കുകയായിരുന്ന ഭയ്യാലാലിന്റെ മൃതദേഹം രണ്ടാം ഭാര്യയാണ് ആദ്യം കണ്ടത്. തുടർന്ന് വിവരം അറിയിച്ചു.
വിശദമായി നടത്തിയ അന്വേഷണത്തിലാണ് ഭയ്യാലാലിന്റെ കൊലപാതകത്തിനു പിന്നിൽ മൂന്നാം ഭാര്യയും കാമുകനും ആണെന്ന് കണ്ടെത്തിയത്. ഇവരെ പൊലീസ് ചെയ്തു.
കൊലപാതകത്തിനു സഹായിച്ച മറ്റൊരു യുവാവും അറസ്റ്റിലായിട്ടുണ്ട്.
ഭയ്യാലാലിന്റെ മൂന്നാമത്തെ ഭാര്യ മുന്നി എന്ന വിമല രജക് (38), കാമുകനായ നാരായൺ ദാസ് കുഷ്വാഹ എന്ന ലല്ലു (48), തൊഴിലാളിയായ ധീരജ് കോൾ (25) എന്നിവരാണ് അറസ്റ്റിലായത്. വിമലയും ലല്ലുവും ദീർഘകാലമായി പ്രണയത്തിലായിരുന്നു.
ഇതോടെയാണ് ഭർത്താവായ ഭയ്യാലാലിനെ കൊലപ്പെടുത്താൻ ഗൂഢാലോചന നടത്തിയത്. പുലർച്ചെ രണ്ട് മണിയോടെ ലല്ലുവും ധീരജും വീട്ടിൽ കയറി കട്ടിലിൽ കിടക്കുകയായിരുന്ന ഭയ്യാലാലിനെ ഇരുമ്പ് വടി കൊണ്ട് അടിച്ചു കൊന്നു.
തുടർന്ന് വിമലയുടെ സഹായത്തോടെ മൃതദേഹം സാരിയും കയറും കൊണ്ട് കെട്ടി വീടിന് പിന്നിലെ കിണറ്റിൽ കൊണ്ട് തള്ളുകയായിരുന്നു.
ഭയ്യാലാലിന്റെ ആദ്യ ഭാര്യ ഉപേക്ഷിച്ചുപോയ ശേഷമാണ് രണ്ടാം ഭാര്യയായ ഗുഡ്ഡിയെ വിവാഹം കഴിച്ചത്. ഇവർക്ക് കുട്ടികളുണ്ടായിരുന്നില്ല.
ഇതോടെ ഗുഡ്ഡിയുടെ ഇളയ സഹോദരി വിമലയെയും ഭയ്യാലാൽ വിവാഹം കഴിച്ചു. വർഷങ്ങളായി ഭയ്യാലാലിന്റെ കുടുംബവുമായി പരിചയമുണ്ടായിരുന്ന വസ്തു ബ്രോക്കറായിരുന്നു വിമലയുടെ കാമുകൻ ലല്ലു.
…
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]