കൊൽക്കത്ത ∙ മൂന്നാം ക്ലാസ് വിദ്യാർഥിയുടെ മൃതദേഹം കണ്ടെത്തിയതിനെത്തുടർന്ന് അയൽവാസികളായ ദമ്പതികളെ ജനക്കൂട്ടം
ബംഗാളിലെ നാദിയ ജില്ലയിൽ നിശ്ചിന്തപുരിലാണു സംഭവം. വീടും ഇവരുടെ ഉടമസ്ഥതയിലുണ്ടായിരുന്ന ചണ ഗോഡൗണും ജനക്കൂട്ടം തകർത്തു.
വിദ്യാർഥിയായ സ്വർണഭ മൊണ്ഡലിനെ വെള്ളിയാഴ്ച ഉച്ചയ്ക്കു ശേഷമാണു വീട്ടിൽ നിന്നു കാണാതായത്.
ശനിയാഴ്ചയാണ് തൊട്ടടുത്ത് കുളത്തിൽ ടർപൊളിനിൽ കെട്ടിയ നിലയിൽ കുട്ടിയുടെ ജഡം കണ്ടെത്തിയത്. ഇതിനു സമീപം താമസിക്കുന്ന ഉത്പൽ ബിശ്വാസ്, ഭാര്യ സോമ ബിശ്വാസ് എന്നിവരെ കുട്ടിയുടെ ബന്ധുക്കൾ ഉൾപ്പെടെയുള്ളവർ ആക്രമിച്ചു കൊലപ്പെടുത്തുകയായിരുന്നു എന്നു പൊലീസ് പറയുന്നു.
കുട്ടിയുടെ മാതാപിതാക്കളും ഉത്പൽ ബിശ്വാസിന്റെ കുടുംബവുമായി തർക്കം ഉണ്ടായിരുന്നുവെന്ന് പൊലീസ് പറഞ്ഞു.
…