
പാലക്കാട്: പാലക്കാട് ഷൊർണൂർ കവളപ്പാറയിൽ ഗ്യാസിൽ നിന്നു പൊള്ളലേറ്റ് സഹോദരി മാർ മരിച്ചതിൽ ദുരൂഹത. തീപടർന്ന ശേഷം വീട്ടിൽ നിന്നിറങ്ങിയോടിയ പട്ടാമ്പി സ്വദേശിയെ നാട്ടുകാർ പിടികൂടി പോലീസിൽ ഏൽപ്പിച്ചു. ഇയാളെ വിശദമായി പോലീസ് ചോദ്യം ചെയ്തു വരികയാണ്. ഗ്യാസിൽ നിന്ന് തീ പടർന്ന് പൊള്ളലേറ്റാണ് സഹോദരിമാർ മരിച്ചതെന്നായിരുന്നു ആദ്യം പുറത്ത് വന്നത്. പത്മിനി, തങ്കം എന്നിവരാണ് മരിച്ചത്. കവളപ്പാറ നീലാമല കുന്നിൽ ഇന്നാണ് സംഭവമുണ്ടായത്. സംഭവത്തിൽ ദുരൂഹത ഉയർന്നതോടെ പൊലീസ് വിശദമായി അന്വേഷിക്കുകയായിരുന്നു.
ശരീരത്തിൽ തീ നിലവിളിക്കുന്ന സരോജിനിയുടേയും തങ്കത്തിൻേയും ശബ്ദം കേട്ടാണ് നാട്ടുകാർ കവളപ്പാറയിലെ വീട്ടിലേക്ക് ഓടിയെത്തിയത്. ഈ വീട്ടിൽ മറ്റാരും ഉണ്ടായിരുന്നില്ല. രണ്ട് സ്ത്രീകൾ മാത്രമായിരുന്നു ഉണ്ടായിരുന്നത്. വീടിന്റെ ഉൾവശം തീ കൊണ്ടും പുക കൊണ്ടും നിറഞ്ഞിരുന്നു. ഇതിനിടയിലാണ് ഒരു യുവാവ് വീട്ടിൽ നിന്ന് ഓടി ഇറങ്ങിവന്നത് നാട്ടുകാർ കണ്ടത്. യുവാവിന്റെ ശരീരത്തിലും പൊള്ളലുണ്ടായിരുന്നു. ശരീരത്തിൽ മുറിഞ്ഞ പാടുകളും. സംശയം തോന്നിയ നാട്ടുകാർ ഇയാളെ ഷൊർണൂർ പൊലീസിന്കൈമാറുകയായിരുന്നു. അഗ്നി രക്ഷാ സേനയെത്തി തീയണച്ചാണ് വീട്ടിനുള്ളിലേക്ക് പ്രവേശിക്കാൻ കഴിഞ്ഞത്. അപ്പോഴേക്കും സരേജിനിയും തങ്കവും മരിച്ചിരുന്നു.
നെടുമ്പാശ്ശേരിയിൽ മൂന്നംഗ കുടുംബം വീട്ടിൽ മരിച്ച നിലയിൽ
അതേസമയം, തീ കത്തുന്നത് കണ്ടാണ് അങ്ങോട്ട് ഓടിക്കയറിയതെന്നാണ് വീട്ടിൽ നിന്നും ഇറങ്ങിയോടിയ ആൾ പറയുന്നത്. അപകടം കണ്ടാണ് അങ്ങോട്ട് എത്തിയത്. തനിക്കും അപകടത്തിൽ പൊള്ളലേറ്റിട്ടുണ്ട്. ഇയാളുടെ ശരീരത്തിലും പൊള്ളലേറ്റ പാടുകൾ ഉണ്ട്. എന്നാൽ പൊലീസ് ഈ വിശദീകരണം മുഖവിലക്കെടുത്തിട്ടില്ല. ഇറങ്ങിയോടിയ ആൾ ആരാണെന്ന് നാട്ടുകാർക്കും വ്യക്തമല്ല. കൂടുതൽ വിവരങ്ങൾ പൊലീസ് പുറത്തുവിട്ടിട്ടില്ല. സംഭവത്തിൽ ഷൊർണ്ണൂർ പൊലീസ് അന്വേഷണം ആരംഭിച്ചു. കൊലപാതകമാണോ എന്ന് സംശയിക്കുന്നതായും കൂടുതൽ ശാസ്ത്രീയ പരിശോധനകൾ ഇക്കാര്യം സ്ഥിരീകരിക്കാൻ ആവശ്യമെന്നും ഷൊർണൂർ പോലീസ് അറിയിച്ചു.
‘ചുമരില് ചാരി വച്ച മെത്ത വീണ് രണ്ടു വയസുകാരന് മരിച്ചു’; സംഭവം കോഴിക്കോട്
https://www.youtube.com/watch?v=0wQcuV_OpZ8
Last Updated Sep 7, 2023, 7:57 PM IST
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]