‘തൃക്കണ്ണാപുരം സ്വയം സേവകർ’ എന്ന എഫ്.ബി പേജിലെ പോസ്റ്റാണ് മന്ത്രിയുടെ സ്റ്റാഫ് ഷെയർ ചെയ്തത്. മന്ത്രി കെ രാധാകൃഷ്ണന്റെ കംപ്യൂട്ടർ അസിസ്റ്റന്റ് വി.ഐ രാജീവാണ് സംഘപരിവാർ പോസ്റ്റ് ഷെയർ ചെയ്തത്. മന്ത്രിയുടെ ഗൺമാൻ ഇത് ലൈക്ക് ചെയ്തിട്ടുമുണ്ട്.
രാമായണ മാസാചരണവുമായി ബന്ധപ്പെട്ട കെ.കെ ശൈലജയുടെ പേരിൽ സംഘപരിവാർ പ്രൊഫൈലുകൾ പ്രചരിപ്പിക്കുന്ന ഒരു പ്രസംഗമാണ് തൃക്കണ്ണാപരം സ്വയം സേവകർ പേജിൽ പോസ്റ്റ് ചെയ്തത്.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]
കെ.കെ ശെലജയുടെ ഫോട്ടോക്ക് മുകളിൽ ‘അന്തം കമ്മി ഹിന്ദുക്കൾ കേൾക്കുന്നുണ്ടല്ലോ അല്ലെ’ എന്ന തലക്കെട്ടിന് താഴെ ‘രമായണമാസത്തിൽ രാമായണം വായിക്കുന്നതും നാലമ്പലദർശനവും വർഗീയതയാണത്രേ.’ എന്നതാണ് പോസ്റ്റ്.ഈ പോസ്റ്റാണ് മന്ത്രി കെ രാധാകൃഷ്ണന്റെ പേഴ്സണൽ സ്റ്റാഫ് ഷെയർ ചെയ്തതും ഗൺമാൻ ലൈക്ക് അടിച്ചതും.