![](https://newskerala.net/wp-content/uploads/2023/09/9edc7ca0-wp-header-logo.png)
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]
കൊച്ചി – പ്രണയപ്പകയെ തുടര്‍ന്ന് ആണ് സുഹൃത്തിന്റെ വെട്ടേറ്റ പെണ്‍കുട്ടിയുടെ നില ഗുരുതരമായി തുടരുന്നു. പ്രണയാഭ്യര്‍ത്ഥന നിരസിച്ചതിന്റെ പേരിലായിരുന്നു നഴ്സിംഗ് വിദ്യാര്‍ത്ഥിയായ പെണ്‍കുട്ടിയെ ആണ്‍സുഹൃത്ത് 21കാരനായ ബേസില്‍ ആക്രമിച്ചത്. സംഭവത്തിന് ശേഷം ബേസിലിനെ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയിരുന്നു. പെരുമ്പാവൂരിലാണ് സംഭവം നടന്നത്. ആശുപത്രിയില്‍ പ്രവേശിപ്പിക്കപ്പെട്ട പെണ്‍കുട്ടിയുടെ ജീവന് രക്ഷിക്കാനുള്ള തീവ്രശ്രമത്തിലാണ് ഡോക്ടര്‍മാര്‍. വീടിന് മുന്‍വശത്ത് സിറ്റൗട്ടില്‍ ഇരുന്ന പെണ്‍കുട്ടിയെ വഴിയില്‍ നിന്ന് ഓടിവന്ന ബേസില്‍ അപ്രതീക്ഷിതമായി വെട്ടിപ്പരിക്കേല്‍പ്പിക്കുകയായിരുന്നു. ഉച്ഛഭക്ഷണം കഴിഞ്ഞ് വീടിനകത്ത് വിശ്രമിക്കുകയായിരുന്ന മുത്തച്ഛനും മുത്തശ്ശിയും പെണ്‍കുട്ടിയുടെ നിലവിളി കേട്ടാണ് പുറത്തേക്ക് ഓടിവന്നത്. തടയാന്‍ ശ്രമിച്ച മുത്തച്ഛനെ തള്ളിയിട്ട് കത്തികൊണ്ട് മുകത്ത് വെട്ടി, കയ്യിലുണ്ടായിരുന്ന ബാറ്റ് കൊണ്ട് അടിക്കുകയും ചെയ്തു. പ്രതിരോധിച്ച മുത്തശ്ശിക്കും വെട്ടേറ്റിരുന്നു.