ബെംഗളൂരു – ബെംഗളൂരുവിൽ മലയാളി യുവാവ് കുത്തേറ്റ് മരിച്ച നിലയിൽ. കണ്ണൂർ ജില്ലയിലെ പാനൂർ അണിയാരം മഹാശിവക്ഷേത്രത്തിന് സമീപം ഫാത്തിമാസിൽ മജീദിന്റെയും അസ്മയുടെയും മകൻ ജാവേദി(29)നെയാണ് ചൊവ്വാഴ്ച വൈകീട്ടോടെ മരിച്ച നിലയിൽ കണ്ടെത്തിയത്.
സംഭവത്തിൽ കൂടെയുണ്ടായിരുന്ന സുഹൃത്തായ യുവതിയെ കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്ത് വരികയാണെന്ന് ഹുറിമാവ് പോലീസ് പറഞ്ഞു. ദിവസങ്ങൾക്കു മുമ്പാണ് മൊബൈൽ ഫോൺ ടെക്നീഷ്യനായ ജാവേദ് ബെംഗളൂരുവിലെത്തിയത്. തുടർന്ന് അപ്പാർട്ട്മെന്റ് വാടകയ്ക്കെടുത്ത് താമസിച്ചുവരികയായിരുന്നു.
ജാവേദിനെ ഒപ്പമുണ്ടായിരുന്ന രേണുകയെന്ന യുവതിയാണ് ആശുപത്രിയിലെത്തിച്ചതെന്നാണ് വിവരം. ഈ യുവതി തന്നെയാണ് കുത്തിയതെന്നും പറയുന്നു. കൊതപാതക കാരണം വ്യക്തമായിട്ടില്ല. ആശുപത്രിലെത്തും മുമ്പേ യുവാവ് മരിച്ചിരുന്നുവെന്നും തുടർന്ന് പോലീസിനെ വിവരം അറിയിക്കുകയാണുണ്ടായതെന്നും ആശുപത്രി അധികൃതർ പറഞ്ഞു.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]