ചാലിശ്ശേരിയിലെ പെരുമണ്ണൂർ ജനകീയ ആരോഗ്യകേന്ദ്രത്തിൽ ഡ്യൂട്ടിക്കിടെ സ്റ്റാഫ് നഴ്സിന് അണലിയുടെ കടിയേറ്റു. തൃശൂർ ചാവക്കാട് തിരുവത്ര ചിങ്ങനാത്ത് വീട്ടിൽ മിസ്രിയയ്ക്കാണ് (25) പാമ്പുകടിയേറ്റത്.
കഴിഞ്ഞ ദിവസം രാവിലെ 10നാണ് ആരോഗ്യകേന്ദ്രത്തിന്റെ പിൻവശത്തുകൂടി നടന്നു പോകുന്നതിനിടെ മിസ്രിയയുടെ കാലിൽ അണലി കടിച്ചത്. ഉടൻതന്നെ ആരോഗ്യകേന്ദ്രത്തിലെ മെഡിക്കൽ ഓഫിസറെ വിവരം അറിയിക്കുകയും ആന്റിവെനം ലഭ്യമായ കുന്നംകുളത്തെ സ്വകാര്യ ആശുപത്രിയിൽ ഭർത്താവ് അസ്കർ എത്തിക്കുകയും ചെയ്തു.
തുടർന്ന് ആരോഗ്യനില മെച്ചപ്പെട്ടതോടെ ഇന്നലെ യുവതിയെ ആശുപത്രിയിൽനിന്നു വിട്ടയച്ചു. ആരോഗ്യകേന്ദ്രത്തിനു സമീപത്തു നിന്നു വെട്ടിമാറ്റിയ മരത്തിന്റെ ചില്ലകൾ നീക്കംചെയ്യാതെ കൂട്ടിയിട്ടിരിക്കുകയാണെന്ന് നാട്ടുകാർ വ്യക്തമാക്കി.
ഇതിനു ചുറ്റും കുറ്റിക്കാട് വളർന്നതോടെ പാമ്പുകളുടെ സാന്നിധ്യം വർധിച്ചിരിക്കാമെന്നാണ് നാട്ടുകാരുടെ പ്രധാന ആശങ്ക.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

