ഇന്ത്യയുടെ ദേശീയഗാന ശിൽപിയും പ്രശസ്തനായ കവിയുമായ രവീന്ദ്രനാഥ ടഗോറിന്റെ ഓർമ്മകൾക്ക് ഇന്ന് 85 വയസ്സ്. ഒരേസമയം കവി, സാമൂഹ്യ പരിഷ്കർത്താവ്, തത്വചിന്തകൻ എന്നിങ്ങനെ വിവിധ വിശേഷണങ്ങൾക്ക് അർഹനായ മഹാപ്രതിഭയാണ് അദ്ദേഹം.
സാഹിത്യത്തിനുള്ള നൊബേൽ പുരസ്കാരം ആദ്യമായി ഒരു ഏഷ്യൻ രാജ്യത്തിലേക്ക് എത്തിച്ച ചരിത്ര നിയോഗം രവീന്ദ്രനാഥ ടഗോറിലൂടെയാണ് സാക്ഷാത്കരിക്കപ്പെട്ടത്. കാവ്യാനുഭൂതികളുടെ സുന്ദരതീരങ്ങളിലേക്ക് ഇന്ത്യയെ നയിച്ച ആത്മീയ തീർത്ഥാടകനായിരുന്നു അദ്ദേഹം.
പ്രകൃതിയെയും ഈശ്വരനെയും പ്രണയത്തെയും ഒരുപോലെ തന്റെ തൂലികത്തുമ്പിൽ ഒന്നിപ്പിച്ചെടുത്താണ് ടാഗോർ സാഹിത്യലോകത്തെ വിസ്മയിപ്പിച്ചത്. അറിവിന്റെ പൂക്കൾ പ്രകൃതിയുടെ മടിത്തട്ടിൽ വിരിയണം എന്ന ഉദാത്തമായ സങ്കൽപ്പത്തിൽ നിന്നാണ് അദ്ദേഹം ശാന്തിനികേതൻ സ്ഥാപിച്ചത്.
വിശ്വഭാരതി സർവകലാശാലയിലൂടെ ലോകത്തെ […]

