
വാഷിംഗ്ടൺ: ആരായിരിക്കും ഡെമോക്രാറ്റ് പാർട്ടിയുടെ വൈസ് പ്രസിഡന്റ് സ്ഥാനാർഥിയെന്ന ലോകത്തിന്റെ ചോദ്യങ്ങൾക്ക് ഒടുവിൽ ഉത്തരമായി. കമല ഹാരിസ് തന്റെ വൈസ് പ്രസിഡന്റ് സ്ഥാനാർഥിയായി ടിം വാൾസിനെയാണ് തിരഞ്ഞെടുത്തത്.
മിനസോട്ട ഗവർണറായി പ്രവർത്തിക്കുന്ന ടിം വാൾസിനെ വൈസ് പ്രസിഡന്റ് സ്ഥാനാർഥിയായി കമല ഹാരിസ് തന്നെയാണ് പ്രഖ്യാപിച്ചത്. 2018 മുതൽ മിനസോട്ട
ഗവർണറായി പ്രവർത്തിക്കുന്ന വാൾസ് മുൻ ഹൈസ്കൂൾ അധ്യാപകനുമാണ്. ഇന്ന് ഫിലഡൽഫിയയിൽ ഇരുവരും ഒരുമിച്ച് പ്രചരണ യോഗത്തിൽ പങ്കെടുക്കും.
തുടർന്ന് നാളെ മുതൽ 7 നിർണായക സംസ്ഥാനങ്ങളിൽ പ്രചരണ പര്യടനവും നടക്കും. വാൾസ് 24 വർഷം ആർമി നാഷണൽ ഗാർഡിലും പിന്നീട് ഒരു പതിറ്റാണ്ട് യു എസ് കോൺഗ്രസിലും പ്രവർത്തിച്ചിട്ടുണ്ട്.
അരിസോണയിലെ യു എസ് സെനറ്റർ മാർക്ക് കെല്ലി, പെൻസിൽവാനിയ ഗവർണർ ജോഷ് ഷാപിറോ എന്നിവർ ടിം വാൾസിന് അവസാന ഘട്ടത്തിലും കടുത്ത വെല്ലുവിളി ഉയർത്തിയിരുന്നു. ഡെമോക്രാറ്റ് പാർട്ടിയുടെ വൈസ് പ്രസിഡന്റ് സ്ഥാനാർഥി കൂടിയെത്തിയതോടെ അമേരിക്കൻ തെരഞ്ഞെടുപ്പ് പോരാട്ടത്തിന് ഇനി വീറും വാശിയും ഏറും. യുവതി ബസിൽ നിന്ന് ഇറങ്ങുന്നേയില്ല, പൊലീസെത്തിയപ്പോൾ മർദ്ദനം; പരാക്രമം കാട്ടിയത് മയക്കുമരുന്ന് ലഹരിയിൽ,അറസ്റ്റ് ദുരന്തത്തിൽ വയനാടിന് കൈത്താങ്ങുമായി യൂസഫലി, മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയിലേക്ക് അഞ്ച് കോടി കൈമാറി ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ തത്സമയം കാണാം …
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]