
മിലാന്: ബാഴ്സലോണയെ മറികടന്ന് ഇന്റര്‍ മിലാന് യുവേഫ ചാംപ്യന്‍സ് ലീഗിന്റെ ഫൈനലില്‍. രണ്ടാം പാദ സെമി ഫൈനലില്‍ ബാഴ്സലോണ 4-3ന് മറികടന്നാണ് ഇന്റര്‍ ഫൈനലില്‍ കടന്നത്. നിശ്ചിത സമയത്ത് ഇരു ടീമുകളും മൂന്ന് ഗോള്‍ വീതം നേടിയിരുന്നു. പിന്നീട് അധിക സമയത്ത് നേടിയ ഗോളിലാണ് ഇന്റര്‍ വിജയം കണ്ടത്. ലാതുറോ മാര്‍ട്ടിനെസ്, ഹകാന്‍ കലഹാനൊഗ്ലൂ, ഫ്രാന്‍സെസ്കോ അസെര്‍ബി, ഡേവിഡ് ഫ്രറ്റേസി എന്നിവരാണ് ഇന്ററിന് വേണ്ടി ഗോള്‍ നേടിയത്. എറിക് ഗാര്‍സിയ, ഡാനി ഓല്‍മോ, റഫീഞ്ഞ എന്നിവരാണ് ബാഴ്സയ്ക്ക് വേണ്ടി ഗോളുകള്‍ നേടിയത്. കാംപ് നൂവില്‍ നടന്ന സെമി ഫൈനലിന്റെ ആദ്യ പാദത്തില്‍ ഇരുവരും മൂന്ന് ഗോള്‍ വീതം നേടിയിരുന്നു. ഇരുപാദങ്ങളിലുമായി 7-6നാണ് ഇന്റര്‍ ജയിച്ചത്.
സാന്‍ സിറോയില്‍ ആദ്യ പാതിയില്‍ തന്നെ ഇന്റര്‍ രണ്ട് ഗോളിന് മുന്നിലെത്തി. 21-ാം മിനിറ്റില്‍ ലാതുറോ മാര്‍ട്ടിനെസാണ് ഇന്ററിനെ മുന്നിലെത്തിച്ചത്. ഡംഫ്രിസിന്റെ അസിസ്റ്റില്‍ നിന്നായിരുന്നു മാര്‍ട്ടിനെസിന്റെ ഗോള്‍. 44-ാം മിനിറ്റില്‍ ഇന്റര്‍ ലീഡെടുത്തു. ഇത്തവണ മാര്‍ട്ടിനെസിനെ ബോക്സില്‍ വീഴ്ത്തിയതിന് ലഭിച്ച പെനാല്‍റ്റി കലഹാനൊഗ്ലൂ ഗോളാക്കി മാറ്റി. ഇതോടെ ആദ്യ പകുതി അവസാനിച്ചു. രണ്ടാം കളി മാറി. ബാഴ്സലോണയുടെ ആധിപത്യമായിരുന്നു പിന്നീട് കണ്ടത്. 54-ാം മിനിറ്റില്‍ ടീം ലീഡെടുക്കുകയും ചെയ്തു. ജെറാര്‍ഡ് മാര്‍ട്ടിന്റെ അസിസ്റ്റില്‍ നിന്നായിരുന്നു ഗോള്‍.
ആറ് മിനിറ്റുകള്‍ക്ക് ശേഷം സമനില ഗോളും ബാഴ്സലോണ കണ്ടെത്തി. ഇത്തവണയും മാര്‍ട്ടിനാണ് ഗോളിന് വഴിയൊരുക്കിയത്. ഇടത് വിംഗില്‍ നിന്ന് മാര്ട്ടിന് നല്കിയ പാസ് ഡാനി ഓല്‍മോ ഹെഡ് ചെയ്ത് ഗോളാക്കുകയായിരുന്നു. ഇതിനിടെ ഗാര്‍സിയയുടെ ഗോള്‍ ശ്രമം ഇന്റര്‍ ഗോള്‍ കീപ്പര്‍ തടയുകയും ചെയ്തു. 69-ാം മിനിറ്റില്‍ ബാഴ്സയ്ക്ക് അനുകൂലമായി പെനാല്‍റ്റി വിളിച്ചെങ്കിലും വാറില്‍ നഷ്ടമായി. 77-ാം മിനിറ്റില്‍ യമാലിന്റെ ഗോള്‍ ശ്രമം സോമര്‍ തട്ടിയകറ്റി. മത്സരം അവസാനിക്കാന്‍ മൂന്ന് മിനിറ്റ് മാത്രമുള്ളപ്പോള്‍ ബാഴ്സലോണ ലീഡെടുത്തു.
റഫീഞ്ഞയുടെ സൂപ്പര്‍ സ്ട്രൈക്ക്. പോസ്റ്റിന്റെ ഇടത് ഭാഗത്ത് നിന്ന് റഫീഞ്ഞയെടുത്ത ഷോട്ട് ഗോള്‍ കീപ്പര്‍ സോമര്‍ തടഞ്ഞിട്ടു. റീബൗണ്ട് ചെയ്തുവന്ന പന്ത് റഫീഞ്ഞ ഗോളാക്കി മാറ്റുകയായിരുന്നു. ബാഴ്സലോണ വിജയമുറപ്പിച്ചിരിക്കെ ഇഞ്ചുറി സമയത്ത് ഇന്റര്‍ തിരിച്ചടിച്ചു. ഡംഫ്രീസിന്റെ ക്രോസില്‍ അസെര്‍ബിയുടെ തകര്‍പ്പന്‍ ഗോള്‍. സ്കോര്‍ 3-3. അവസാന നിമിഷം യമാലിന് മറ്റൊരു അവസരം കിട്ടിയെങ്കിലും സോമര്‍ തടഞ്ഞിട്ടു. മത്സരം അധിക സമയത്തേക്ക്. അധിക സമയത്തിന്റെ ആദ്യ പാതിയില്‍ തന്നെ ഇന്റര്‍ ലീഡ് നേടി. തരേമിടെ അസിസ്റ്റില്‍ ബാഴ്സ പ്രതിരോധത്തെ കാഴ്ച്ചക്കാരാക്കി ഡേവിഡ് ഫ്രറ്റേസി വിജയഗോള്‍ നേടുകയായിരുന്നു. ഇതിനിടെ രണ്ട് യമാലിന്റെ രണ്ട് ഗോള്‍ ശ്രമങ്ങള്‍ സോമര്‍ മനോഹരായി രക്ഷപ്പെടുത്തി.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]