
തമിഴ് സിനിമയില്‍ ഏറ്റവും ആരാധകരുള്ള താരങ്ങളില്‍ ഒരാളാണ് സൂര്യ. വേഷങ്ങളില്‍ എപ്പോഴും വൈവിധ്യം കൊണ്ടുവരാന്‍ ശ്രമിക്കുന്ന സൂര്യ ആരാധകരോട് ഊഷ്മളമായ ബന്ധം സൂക്ഷിക്കുന്ന ആളുമാണ്. സൂര്യയുടെ ഒരു ശ്രദ്ധേയ ചിത്രത്തിന്റെ റിലീസിന്റെ എട്ടാം വാര്‍ഷികമായിരുന്നു തിങ്കളാഴ്ച. വിക്രം കുമാറിന്റെ സംവിധാനത്തില്‍ സൂര്യ ട്രിപ്പിള്‍ റോളുകളിലെത്തിയ 24 എന്ന ചിത്രമാണ് അത്. 2016 മെയ് 6 ന് ആയിരുന്നു ചിത്രത്തിന്റെ തിയറ്റര്‍ റിലീസ്. ബോക്സ് ഓഫീസില്‍ വിജയം നേടിയ ചിത്രവുമാണ് ഇത്.
എട്ടാം വാര്‍ഷികം സംബന്ധിച്ച ആരാധകരുടെ സോഷ്യല്‍ മീഡിയ പോസ്റ്റുകളില്‍ റിലീസ് സമയം മുതലുള്ള തങ്ങളുടെ ഒരു നിരാശയും അവര്‍ പങ്കുവെക്കുന്നുണ്ട്. ചിത്രത്തിന്റെ ആല്‍ബത്തില്‍ ഉണ്ടായിരുന്ന എന്നാല്‍ സിനിമയില്‍ നിന്ന് ഒഴിവാക്കപ്പെട്ട ഒരു ശ്രദ്ധേയ ഗാനത്തെക്കുറിച്ചാണ് അത്. എ ആര് റഹ്മാന് ആയിരുന്നു ചിത്രത്തിന്റെ സംഗീത സംവിധായകന്. ഗാനങ്ങള്‍ ശ്രദ്ധേയവുമായിരുന്നു. കൂട്ടത്തില്‍ ഏറ്റവും ശ്രദ്ധ നേടിയ ഗാനങ്ങളിലൊന്നായിരുന്നു ഹരിചരണ്‍ സേഷും ഷാഷ തിരുപ്പതിയും ചേര്‍ന്ന് ആലപിച്ച പുണ്ണഗയേ എന്ന് തുടങ്ങുന്ന ഗാനം. ചിത്രത്തിന് മികച്ച പ്രീ റിലീസ് പബ്ലിസിറ്റി നല്കിയ ഗാനം കൂടിയായിരുന്നു ഇത്. എന്നാല്‍ സിനിമ എത്തിയപ്പോള്‍ ഗാനം ഉണ്ടായിരുന്നില്ല.
ഈ ഗാനത്തിന്റെ ഒരു സ്റ്റില്‍ മാത്രമാണ് ഇതുവരെ പുറത്തെത്തിയിട്ടുള്ളത്. സിനിമയുടെ റിലീസിന്റെ എട്ടാം വര്‍ഷത്തിലും ഈ ഗാനത്തിന്റെ വീഡിയോ പുറത്ത് വിടണമെന്ന് ആരാധകര്‍ ആവശ്യപ്പെടുന്നുണ്ട്. സാമന്തയും നിത്യ മേനനും നായികമാരായ ചിത്രത്തില്‍ ശരണ്യ പൊന്‍വണ്ണനും ഒരു ശ്രദ്ധേയ കഥാപാത്രത്തെ അവതരിപ്പിച്ചിരുന്നു. സംവിധായകന് തന്നെ രചനയും നിര്‍വ്വഹിച്ചിരുന്ന ചിത്രത്തിന്റെ നിര്‍മ്മാണം 2 ഡി എന്റര്ടെയ്ന്മെന്റിന്റെ ബാനറില്‍ സൂര്യ ആയിരുന്നു.
Last Updated May 7, 2024, 7:43 PM IST
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]