
‘മുനമ്പം വഷളാക്കിയത് സംസ്ഥാന സർക്കാർ, മനസ്സുവച്ചിരുന്നെങ്കിൽ ഒരു മണിക്കൂർ കൊണ്ട് തീർക്കാൻ കഴിയുമായിരുന്ന കാര്യം’
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]
തിരുവനന്തപുരം ∙ മുനമ്പം വിഷയം വലിച്ചു നീട്ടി വഷളാക്കിയത് സംസ്ഥാന സർക്കാരാണെന്ന് കോൺഗ്രസ് പ്രവർത്തക സമിതി അംഗം . സംസ്ഥാന സർക്കാർ മനസ്സുവച്ചിരുന്നെങ്കിൽ ഒരു മണിക്കൂർ കൊണ്ട് തീർക്കാൻ കഴിയുമായിരുന്ന വിഷയമാണ് ഇത്രയേറെ വലിച്ചു നീട്ടി വഷളാക്കിയിരിക്കുന്നത്. ഇപ്പോൾ കോടതി അന്വേഷണ കമ്മിഷനെ പുനഃസ്ഥാപിച്ചിരിക്കുന്നു. പരിഹാര നിർദേശങ്ങളുമായി സർക്കാർ മുന്നോട്ടു വന്നിട്ടില്ല. മുനമ്പം വിഷയത്തിൽ അവിടത്തെ ജനങ്ങളോട് എല്ലാ മുസ്ലിം സംഘടനകളും ഐക്യദാർഢ്യം പ്രഖ്യാപിച്ചതാണ്. ഈ സന്ദർഭത്തിൽ കൃത്യമായ പരിഹാര നിർദേശങ്ങളുമായി വന്നിരുന്നെങ്കിൽ വർഗീയമായി ജനങ്ങളെ വിഭജിക്കാതെ വിഷയം രമ്യമായി പരിഹരിക്കാമായിരുന്നെന്നും രമേശ് ചെന്നിത്തല പറഞ്ഞു.
മുനമ്പത്തു നിന്ന് ഒറ്റയാളെ പോലും കുടിയിറക്കാൻ അനുവദിക്കില്ല. പ്രശ്നം പരിഹരിക്കുന്നതിനു പകരം വർഗീയമായി വഷളാക്കാനാണ് സർക്കാർ ശ്രമിക്കുന്നത്. ഇക്കാര്യത്തിൽ ബിജെപിയുടെയും സിപിഎമ്മിന്റെയും ഉന്നം ഒന്നുതന്നെയാണ്. ബിജെപിക്ക് രാഷ്ട്രീയ മുതലെടുപ്പിലുള്ള അവസരം ഉണ്ടാക്കി കൊടുത്തത് സംസ്ഥാന സർക്കാർ തന്നെയാണ്. വർഗീയശക്തികൾക്കു മുതലെടുക്കാനുള്ള സാഹചര്യമുണ്ടാക്കാതെ പ്രശ്നം ഉടനടി പരിഹരിക്കണം. വഖഫ് ബിൽ വഴി ഇവിടെ പ്രശ്നപരിഹാരം ഉണ്ടാവില്ലെന്നും ചെന്നിത്തല പറഞ്ഞു.
ആശാവർക്കാർമാരുടെ വിഷയത്തിൽ ആർ. ചന്ദ്രശേഖരനെതിരെ പാർട്ടി സ്വീകരിച്ചത് ശരിയായ നടപടിയാണ്. ഐഎൻടിയുസിക്ക് ഒരു നിലപാട് പാർട്ടിക്ക് മറ്റൊരു നിലപാട് എന്ന നിലയിൽ പോകാൻ കഴിയില്ല. ആശാവർക്കർമാരുടെ സമരത്തിനു കോൺഗ്രസ് അനുകൂലമാണ്. ആ നിലപാടിനോട് ചേർന്നു നിന്ന് സമരത്തിൽ പങ്കാളിയാവുകയാണ് ഐഎൻടിയുസി ചെയ്യേണ്ടതെന്നും ചെന്നിത്തല പറഞ്ഞു.