
മാസപ്പടിക്കേസ്: തുടർനടപടി തടയണമെന്ന സിഎംആർഎൽ ഹര്‍ജിയിൽ ബുധനാഴ്ച വാദം കേൾക്കും
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]
ന്യൂഡൽഹി ∙ മുഖ്യമന്ത്രിയുടെ മകൾ വീണാ വിജയൻ ഉൾപ്പെട്ട മാസപ്പടിക്കേസിൽ തുടർനടപടികൾ തടയണമെന്ന സിഎംആർഎൽ ഹർജിയിൽ വാദം കേൾക്കുന്നത് ഡൽഹി ഹൈക്കോടതി ബുധനാഴ്ചത്തേക്കു മാറ്റി. അന്വേഷണത്തിനെതിരെ സിഎംആർഎൽ നൽകിയ പ്രധാന ഹർജിയിലും അന്ന് വാദം കേൾക്കും ഹർജിയിൽ യ്ക്കും കേന്ദ്ര കമ്പനികാര്യ മന്ത്രാലയത്തിനും നാളെത്തന്നെ മറുപടി നൽകണമെന്ന നിർദേശത്തോടെ കോടതി നോട്ടിസ് അയച്ചിട്ടുണ്ട്. ഹർജി തീർപ്പാക്കുംവരെ കേസിൽ തുടർനടപടികൾ ഉണ്ടാകില്ലെന്ന് ഹൈക്കോടതിയിലെ മറ്റൊരു ബെഞ്ച് നേരത്തെ വാക്കാൽ പറഞ്ഞിരുന്നുവെന്നും അത് ലംഘിക്കപ്പെട്ടെന്നും സിഎംആർഎൽ കോടതിയിൽ പറഞ്ഞു. ഈ വാദം കോടതി അംഗീകരിച്ചില്ല.
എസ്എഫ്ഐഒ കുറ്റപത്രം നൽകി വിചാരണ തുടങ്ങാനിരിക്കെയാണ് ഇതിന്റെ തുടർനടപടികൾ തടയണമെന്നാവശ്യപ്പെട്ട് സിഎംആർഎൽ ഡൽഹി ഹൈക്കോടതിയെ സമീപിച്ചത്. എസ്എഫ്ഐഒ അന്തിമ അന്വേഷണ റിപ്പോർട്ട് നൽകിയോ എന്നതിലും കമ്പനികാര്യ മന്ത്രാലയം പ്രോസിക്യൂഷൻ അനുമതി നൽകിയോ എന്നതിലും വ്യക്തത വരുത്തണമെന്ന് ഹർജിയിൽ ആവശ്യപ്പെട്ടിരുന്നു. മുഖ്യമന്ത്രിയുടെ മകൾ വീണാ വിജയനെതിരെ കഴിഞ്ഞ ദിവസമാണ് എസ്എഫ്ഐഒ രണ്ടാമത്തെ കുറ്റപത്രം സമർപ്പിച്ചത്. സിഎംആർഎലിന്റെ സഹോദര സ്ഥാപനമായ എംപവർ ഇന്ത്യ ക്യാപ്പിറ്റൽ ഇൻവെസ്റ്റ്മെന്റ്സ് പ്രൈവറ്റ് ലിമിറ്റഡിന്റെ പക്കൽ നിന്നു പണം വായ്പയായി കൈപ്പറ്റിയ ശേഷം തിരിച്ചടയ്ക്കാതെ എക്സാലോജിക് കമ്പനി അടച്ചു പൂട്ടി കബളിപ്പിച്ചെന്നതാണ് ഈ കുറ്റപത്രത്തിലെ കേസ്.