
ചെന്നൈ: ഐപിഎല് തീരം വരെ തന്റെ യുട്യൂബ് ചാനലില് ചെന്നൈ സൂപ്പര് കിംഗ്സുമായി ബന്ധപ്പെട്ട വീഡിയോകളൊന്നും പോസ്റ്റ് ചെയ്യില്ലെന്ന് ചെന്നൈ താരം ആര് അശ്വിന്. അശ്വിന്റെ യുട്യൂബ് ചാനലില് വന്ന വീഡിയോയില് ചെന്നൈ പരിശീലകനായ സ്റ്റീഫൻ ഫ്ലെമിംഗ് അതൃപ്തി അറിയച്ചതിനെത്തുടര്ന്നാണ് തീരുമാനം.
ചെന്നൈ സൂപ്പര് കിംഗ്സിന്റെ ഒരു മത്സരത്തില് ദക്ഷിണാഫ്രിക്കയുടെയും ആര്സിബിയുടെയും അനലിസ്റ്റായ പ്രസന്ന അഗോരം അശ്വിനും ജഡേജയുമുള്ളപ്പോള് അഫ്ഗാന് സ്പിന്നര് നര് അഹമ്മദിന് ചെന്നൈ അമിത പ്രാധാന്യം നല്കുന്നതിനെ വിമര്ശിച്ചിരുന്നു.വിവാദമായതോടെ അശ്വിന് വീഡിയോ പിന്വലിച്ചു.ഡല്ഹി ക്യാപിറ്റൽസിനെതിരായ മത്സരത്തില് ചെന്നൈ 25 റണ്സ് തോല്വി വഴങ്ങിയതിന് പിന്നാലൊണ് ചെന്നൈ കോച്ച് സ്റ്റീഫന് ഫ്ലെമിംഗ് വീഡിയോയെ വിമര്ശിച്ചത്.
ഹൈദരാബാദിന്റെ തുടര്ച്ചയായ നാലാം തോൽവി, ദേഷ്യവും കണ്ണീരും അടക്കാനാവാതെ കാവ്യ മാരന്
അശ്വിനൊരു യുട്യൂബ് ചാനലുള്ളതായി തനിക്കറിയില്ലെന്ന് ഫ്ലെമിംഗ് പറഞ്ഞു. അതിനെക്കുറിച്ച് എനിക്കൊന്നും അറിയില്ല. അത് അപ്രസക്തമായ കാര്യമാണെന്നും ഫ്ലെമിംഗ് പറഞ്ഞു.ഇതിന് പിന്നാലെയാണ് അശ്വിന്റെ യുട്യൂബ് ചാനലില് അഡ്മിന്റെ കുറിപ്പ് പ്രത്യക്ഷപ്പെട്ടത്. ചെന്നൈയുടെ മത്സരങ്ങളുമായി ബന്ധപ്പെട്ട വീഡിയോകളൊന്നും കവര് ചെയ്യില്ലെന്നും കഴിഞ്ഞ ആഴ്ച തന്റെ ചാനില് നടന്നൊരു ചര്ച്ചയെ എങ്ങനെയൊക്കെയാണ് വ്യാഖ്യാനിച്ചതെന്നതിനെക്കുറിച്ച് പൂ്ണ ബോധ്യമുണ്ടെന്നും അശ്വിന് കുറിപ്പില് വ്യക്തമാക്കി. ചെന്നൈയുടെ മത്സരങ്ങളെക്കുറിച്ചുള്ള പ്രിവ്യൂ, റിവ്യൂ എന്നിവയൊന്നും സീസണ് തീരുംവരെ പോസ്റ്റ് ചെയ്യില്ലെന്നും അശ്വിന് വീഡിയോയില് വ്യക്തമാക്കി.
സിക്സോ ഫോറോ അടിച്ച് ബുമ്രയെ വരവേല്ക്കണം, കോലിയോടും സാള്ട്ടിനോടും ടിം ഡേവിഡ്
ഇന്ത്യൻ ടീമിന്റെ ഓസ്ട്രേലിയന് പര്യടനത്തിനിടെ രാജ്യാന്തര ക്രിക്കറ്റില് നിന്ന് വിരമിച്ച അശ്വിന് ഈ സീസണോടെ ഐപിഎല്ലില് നിന്നും വിരമിക്കുമെന്നാണ് കരുതുന്നത്. രാജസ്ഥാന് റോയല്സ് താരമായിരുന്ന അശ്വിനെ 9.75 കോടി മുടക്കിയാണ് ചെന്നൈ അശ്വിനെ തിരിച്ചെത്തിച്ചത്. എന്നാല് സീസണില് ചെന്നൈക്കായി തിളങ്ങാന് ഇതുവരെ അശ്വിനായിട്ടില്ല. 16.66 ലക്ഷം സബ്ക്രൈബര്മാരുള്ള അശ്വിന്റെ യുട്യൂബ് ചാനലിലെ ക്രിക്കറ്റുമായ വിശകലനങ്ങള് ആരാധകര് കൗതുകത്തോടെയാണ് കാണാറുള്ളത്. ഇന്ത്യൻ ക്രിക്കറ്റ് ടീമിലെയും ഐപിഎല്ലിലെയും ആരാധകര്ക്കറിയാത്ത പല കാര്യങ്ങളെക്കുറിച്ചിം അശ്വിന് തന്റെ ചാനലില് തുറന്നു പറയാറുണ്ട്.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]