
കാഞ്ഞങ്ങാട്: കാസർകോട് ന്യൂജൻ മയക്കുമരുന്നുമായി രണ്ട് യുവാക്കൾ എക്സൈസിന്റെ പിടിയിലായി. കാസർഗോഡ് സ്വദേശികളായ അഷ്റിൻ അൻവാസ്.പി.എം(32), ഹമീർ.എൻ (29) എന്നിവരാണ് 2.419 ഗ്രാം എംഡിഎംഎയുമായി പിടിയിലായത്.
മായിപ്പാടിയിൽ വെച്ചാണ് കാറിൽ കടത്തിക്കൊണ്ട് വന്ന എംഡിഎംഎയുമായി യുവാക്കളെ എക്സൈസ് അറസ്റ്റ് ചെയ്തത്.
വെള്ള നിറത്തിലുള്ള സ്വിഫ്റ്റ് കാറിലെത്തിയ യുവാക്കളെ എക്സൈസിന്റെ സ്ക്വാഡ് തടഞ്ഞ് നിർത്തുകയായിരുന്നു. സംശയം തോന്നി നടത്തിയ പരിശോധനയിലാണ് മയക്കുമരുന്ന് കണ്ടെത്തിയത്. പ്രിവന്റീവ് ഓഫീസർ രഞ്ജിത്.കെ.വി, കെമു യൂണിറ്റിലെ പ്രിവന്റീവ് ഓഫീസർ മുഹമ്മദ് കബീർ.ബി.എസ്, സിവിൽ എക്സൈസ് ഓഫീസർമാരായ പ്രശാന്ത് കുമാർ.എ.വി, അമൽജിത്ത്.സി.എം, ഷംസുദ്ദീൻ.വി.ടി, അജയ്.ടി.സി, നിഖിൽ.വി, സിവിൽ എക്സൈസ് ഓഫീസർ ഡ്രൈവർ മൈക്കിൾ ജോസഫ് തുടങ്ങിയവർ റെയ്ഡിൽ പങ്കെടുത്തു.
അതിനിടെ തിരുവനന്തപുരം ആറ്റിങ്ങലിലും പൊലീസ് എംഡിഎംഎ പിടികൂടി. നഗരമധ്യത്തിലാണ് ഒരു യുവതി അടക്കം മൂന്നു പേരെ റൂറൽ ഡാൻസാഫ് ടീം പിടികൂടിയത്. ബംഗല്ലൂരിൽ നിന്നും കൊണ്ടുവന്ന 52 ഗ്രാം ലഹരി വസ്തുവരുമായാണ് പ്രതികള്‍ പിടിയിലായത്. കഴക്കൂട്ടത്തെ മസാജ് സെൻററിലെ ജീവനക്കാരി അഞ്ജു, കഠിനംകുളം സ്വദേശി വിഫിൻ, ചിറയിൻകീഴ് സ്വദേശി സുമേഷ് എന്നിവരെയാണ് പൊലിസ് പിടികൂടിയത്.
ആറ്റിങ്ങലിൽ ബസ്സിൽ വന്നിറങ്ങിയ ശേഷം കഴക്കൂട്ടത്തേക്ക് പോകാൻ ശ്രമിക്കുന്നതിനിടെയാണ് ഇവർ കുടുങ്ങിയത്. പ്രതികള്‍ ലഹരി വസ്തു വസ്ത്രത്തിടിയിൽ ഒളിപ്പിച്ചിരിക്കുകയായിരുന്നു. പാലക്കാട് സ്വദേശിയായ അജ്ഞു മാസങ്ങളാണ് മസാജ് പാർലറിൽ ജോലി ചെയ്യുകയാണ്. ലഹരിക്ക് ഉപയോഗിക്കുന്ന യുവതി സുഹൃത്തുക്കളുടെ സഹായത്തോടെ വിൽപ്പനയും തുടങ്ങിയിരുന്നതായി പൊലിസ് പറയുന്നു. സുമേഷ് നേരത്തെയും കേസിലെ പ്രതിയാണ്.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]