
എൻഐഎ ഉദ്യോഗസ്ഥർക്കെതിരെ കേസെടുത്ത് ബംഗാൾ പോലീസ്. ഈസ്റ്റ് മിഡ്നാപൂർ പോലീസ് എൻഐഎ ഉദ്യോഗസ്ഥർക്കെതിരെ എഫ്ഐആർ രജിസ്റ്റർ ചെയ്തു. പീഡനക്കുറ്റം ചുമത്തിയാണ് കേസെടുത്തിരിക്കുന്നത്. ഭൂപതി നഗർ സ്ഫോടനകേസിൽ അറസ്റ്റിലായ തൃണമൂൽ കോൺഗ്രസ് നേതാവ് മനോബ്രത ജനയുടെ കുടുംബത്തിന്റെ പരാതിയിൽ ആണ് എഫ് ഐ ആർ രജിസ്റ്റർ ചെയ്തിരിക്കുന്നത്.
സന്ദേശ് ഖാലിയിലും സമാനമായി ED ഉദ്യോഗസ്ഥർക്കെതിരെ ബംഗാൾ പോലീസ് കേസ് എടുത്തിരുന്നു. ടിഎംസി നേതാക്കളെ അറസ്റ്റ് ചെയ്ത എൻഐഎ സംഘം കഴിഞ്ഞദിവസം ആക്രമിക്കപെട്ടിരുന്നു. എൻഐഎയുടെ പരാതിയിൽ തൃണമൂൽ നേതാക്കൾക്കെതിരെയും കേസ് എടുത്തിരുന്നു.
150 ഓളം പേർ വരുന്ന ആൾക്കൂട്ടമാണ് എൻഐഎ സംഘത്തെ ആക്രമിക്കുകയും വാഹനങ്ങൾ തകർക്കുകയും ചെയ്തത്. ആക്രമണത്തിൽ ഒരു എൻഐഎ ഉദ്യോഗസ്ഥന് പരിക്കേറ്റു. 2022ൽ നടന്ന സ്ഫോടനക്കേസ് അന്വേഷിക്കാൻ ഉദ്യോഗസ്ഥർ എത്തിയപ്പോഴാണ് ആക്രമണം നടന്നത്. കഴിഞ്ഞ ജനുവരിയിൽ സന്ദേശ്ഖലിയിൽ ഇ.ഡിയുടെ സംഘത്തെയും ആൾക്കൂട്ടം ആക്രമിച്ചിരുന്നു.
Story Highlights : Bengal Police registers case against NIA officials
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]