ദില്ലി: വിശാഖപട്ടത്ത് സംയുക്തനാവിക അഭ്യാസത്തിന് എത്തിയ ഇറാൻറെ ഒരു കപ്പൽ കൊച്ചിയിലുണ്ടെന്ന് സ്ഥിരീകരണം.ഐആർഐഎസ് ലാവൻ എന്ന കപ്പലാണ് കൊച്ചിയിൽ അടുപ്പിക്കാൻ ഇന്ത്യ അനുവാദം നൽകിയത്. ഇസ്രയേലും യുഎസും ചേർന്ന് ഇറാനെ ആക്രമിച്ച 28-ാം തീയതിയാണ് ഇറാൻറെ കപ്പൽ ഇന്ത്യയിൽ അടുപ്പിക്കാൻ അനുവാദം തേടിയത്.
ഒന്നാം തിയതി ഇന്ത്യ അനുവാദം നൽകിയെന്നും കപ്പൽ നാലാം തീയതി കൊച്ചിയിൽ അടുപ്പിച്ചെന്നും സർക്കാർ വ്യത്തങ്ങൾ പറയുന്നു. കപ്പലിലുള്ള 183 പേർക്ക് നാവികസേന ബേസിൽ സൗകര്യങ്ങൾ ഏർപ്പെടുത്തിയിട്ടുണ്ട്.
ഇതിനൊപ്പം ഉണ്ടായിരുന്ന ഐആർഐഎസ് ദേന കപ്പലാണ് അമേരിക്ക കഴിഞ്ഞ ദിവസം മുക്കിയത്. മറ്റൊരു കപ്പലായ ഐആർഐഎസ് ബുഷഹർ ശ്രീലങ്കൻ തീരത്ത് അടുപ്പിച്ചിരുന്നു.
ഐആർഐഎസ് ദേന അമേരിക്ക തകർക്കും മുൻപ് തന്നെ ഇറാന്റെ മറ്റൊരു കപ്പലിന് ഇന്ത്യ അഭയം നൽകിയിരുന്നുവെന്ന് വ്യക്തമാകുകയാണ്. … FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

