![](https://newskerala.net/wp-content/uploads/2025/02/1738934956_new-project-3-_1200x630xt-1024x538.jpg)
കേട്ടാൽ വിചിത്രം എന്ന് തോന്നുന്ന പല കാര്യങ്ങൾ കൊണ്ടും ബെംഗളൂരു നമ്മെ അമ്പരപ്പിക്കാറുണ്ട്. അതുപോലെ തന്നെ നഗരത്തിലെ ട്രാഫിക്കും കുപ്രസിദ്ധമാണ്. മണിക്കൂറുകൾ എടുത്താണ് പലരും ലക്ഷ്യസ്ഥാനത്ത് എത്താറുള്ളത്. ട്രാഫിക്കിനിടയിലെ രസകരമായ പല സംഭവങ്ങളുടെയും വീഡിയോകളും സോഷ്യൽ മീഡിയയിൽ വൈറലായി മാറാറുണ്ട്. ട്രാഫിക്കിനിടയിൽ ബൈക്കിലിരുന്ന് മീറ്റിംഗിൽ പങ്കെടുക്കുന്നവരും ലാപ്ടോപ്പിൽ ജോലി ചെയ്യുന്നവരും ഒക്കെ ഇതിൽ പെടും.
ബെംഗളൂരുവിലെ ഈ ട്രാഫിക് കാരണം ചിലപ്പോൾ ഊബറും ഓലയും ഒന്നും കിട്ടി എന്നും വരില്ല. അങ്ങനെ വരുമ്പോൾ സമയത്തിന് എവിടെയെങ്കിലും എത്തുക എന്നത് വലിയ പ്രശ്നം തന്നെ ആവും. എന്നാൽ, ഇതിനെ മറികടക്കാൻ ഒരു യുവാവ് കണ്ടെത്തിയ വഴിയാണ് സോഷ്യൽ മീഡിയയിൽ ചിരിക്ക് കാരണമായി തീരുന്നത്. യുവാവ് തന്നെയാണ് ഊബറും ഓലയും കിട്ടാത്തപ്പോൾ താൻ എന്ത് ചെയ്തുവെന്ന് സോഷ്യൽ മീഡിയയിൽ ഫോട്ടോ സഹിതം പങ്കുവച്ചിരിക്കുന്നത്.
തന്നെത്തന്നെ പോർട്ടർ ആപ്പ് വഴി കയറ്റി അയക്കുകയാണ് യുവാവ് ചെയ്തത്. ഒരു ഓൺലൈൻ ട്രാൻസ്പോർട്ട് സർവീസാണ് പോർട്ടർ. സാധനങ്ങൾ എത്തേണ്ടിടത്ത് എത്തും. എന്ന് കരുതി മനുഷ്യരെ ഒരിടത്തുനിന്നും മറ്റൊരിടത്തേക്ക് പോർട്ടർ വഴി കയറ്റി അയക്കാൻ സാധിക്കുമോ? എന്തായാലും, ഊബറോ ഓലയോ കിട്ടാത്ത യുവാവ് പോർട്ടർ ആപ്പ് വഴി തന്നെ തന്നെ ഓഫീസിലേക്ക് കയറ്റി അയച്ചു. എന്നെത്തന്നെ ഓഫീസിലേക്ക് പോർട്ടർ ചെയ്യേണ്ടി വന്നു. കാരണം ഓലയോ ഊബറോ കിട്ടിയില്ല എന്നാണ് യുവാവ് ചിത്രത്തിന് നൽകിയിരിക്കുന്ന കാപ്ഷൻ. ബൈക്കിലിരുന്നു പോകുന്നതിന്റെ ചിത്രമാണ് ഒപ്പം പങ്കുവച്ചിരിക്കുന്നത്.
had to porter myself to office today cuz no ola uber 🙁 pic.twitter.com/pzLHoTG2QF
— pathik (@pathikghugare) February 6, 2025
നിരവധിപ്പേരാണ് പോസ്റ്റിന് കമന്റുകളുമായി എത്തിയത്. യുവാവിന്റെ ഐഡിയ കൊള്ളാം എന്നാണ് മിക്കവരും കമന്റ് നൽകിയിരിക്കുന്നത്. അതുപോലെ തന്നെ പോർട്ടറും യുവാവിന്റെ പോസ്റ്റിന് കമന്റുമായി എത്തിയിട്ടുണ്ട്. യുവാവിന്റെ ബുദ്ധിയേയും പ്രതിസന്ധിഘട്ടത്തിൽ പരിഹാരം കണ്ടെത്താനുള്ള കഴിവിനെയും അഭിനന്ദിച്ചു കൊണ്ടായിരുന്നു പോർട്ടറിന്റെ കമന്റ്.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]