പാലക്കാട്: എലപ്പുളളിയിലെ ബ്രൂവറി പദ്ധതിക്കായി ഒയാസിസ് കമ്പനി നൽകിയ ഭൂമി തരം മാറ്റ അപേക്ഷ തളളി റവന്യൂ വകുപ്പ്. പാലക്കാട് റവന്യൂ ഡിവിഷണൽ ഓഫീസർ (ആർഡിഒ) ആണ് അപേക്ഷ തളളിയത്. എലപ്പുള്ളിയിലെ ഡാറ്റാ ബാങ്കിൽ ഉൾപ്പെട്ട ഭൂമി തരം മാറ്റാൻ ഉള്ള അപേക്ഷ അനുവദിക്കാൻ കഴിയില്ലെന്നും ഭൂമിയിൽ നിർമാണം അനുവദിക്കില്ലെന്നും കൃഷി ചെയ്യണം എന്നും ആർഡിഒ വ്യക്തമാക്കി.
നാല് ഏക്കറിൽ ബ്രൂവറി പദ്ധതിയുടെ നിർമാണം നടത്താൻ ഇളവുവേണം എന്നായിരുന്നു ഒയാസിസ് നൽകിയ അപേക്ഷയിലുണ്ടായിരുന്നത്. ഭൂവിനിയോഗ നിയമത്തിൽ ഇതിന് അനുസരിച്ച് ഇളവുവേണം എന്ന ആവശ്യവും ആർഡിഒ തള്ളി. സ്ഥലം കൃഷി ഭൂമിയാണെന്നും അവിടെ കൃഷി ചെയ്യുന്നുണ്ട് എന്ന് കൃഷി ഓഫീസർ ഉറപ്പാക്കി റിപ്പോർട്ട് നൽകണമെന്നും ആർഡിഒ നിർദ്ദേശിച്ചു.
റവന്യൂ വകുപ്പ് മന്ത്രിയായ കെ രാജൻ സിപിഐ നേതാവാണ്. പാലക്കാട് മദ്യനിർമാണ ശാലയോട് അനുകൂല നിലപാടല്ല സിപിഐയ്ക്കുളളത്. ഇത് പരസ്യമായി പ്രകടിപ്പിച്ചിട്ടില്ല. ആലപ്പുഴയിൽ ചേർന്ന സംസ്ഥാന എക്സിക്യൂട്ടീവിൽ സിപിഐ ഇക്കാര്യത്തിൽ തീരുമാനമെടുത്തിരുന്നവെന്നാണ് വിവരം. ഇതുമായി ബന്ധപ്പെട്ട് കെ രാജനോടും കൃഷി മന്ത്രി പി പ്രസാദിനോടും റിപ്പോർട്ട് സമർപ്പിക്കാനും സിപിഐ ആവശ്യപ്പെട്ടിരുന്നു. ഈ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ സിപിഐ നിലപാട് സ്വീകരിക്കുമെന്നാണ് റിപ്പോർട്ടുകൾ.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]