![](https://newskerala.net/wp-content/uploads/2025/02/bheeman-reghu-suresh-gopi.1.3128118.jpg)
സിനിമയിൽ ഒരുപാട് ഫൈറ്റുകൾ ചെയ്തിട്ടുണ്ടെങ്കിലും വലിയ പരിക്ക് പറ്റിയ രണ്ട് സംഭവങ്ങൾ ഉണ്ടായിട്ടുണ്ടെന്ന് നടൻ ഭീമൻ രഘു. ആദ്യത്തേത് ബാലൻ കെ നായരുടെ ഭാഗത്ത് നിന്ന് സംഭവിച്ചതാണെന്നും, രണ്ടാമത്തെ പരിക്ക് സുരേഷ് ഗോപിക്കൊപ്പമുള്ള സംഘട്ടന രംഗത്ത് പറ്റിയതാണെന്നും രഘു പറയുന്നു.
എനിക്ക് ഒരുപാട് അടി കിട്ടിയിട്ടുണ്ട്. ബാലൻ കെ നായരൊക്കെ ഒറിജിനലായിട്ട് അടിച്ചിട്ടുണ്ട്. സുരേഷ് ഗോപി ഇടിച്ചതിനെ തുടർന്ന് 15 സ്റ്റിച്ചാണ് ഇടേണ്ടി വന്നത്. നരിമാൻ എന്ന ചിത്രത്തിന്റെ ക്ളൈമാക്സ് ഫൈറ്റായിരുന്നു സംഭവം. സ്ഥലം കുറവായിരുന്നു. ചുറ്റിലും ഗ്യാസ് സിലിണ്ടറുകളും. എന്താണ് സംഭവിച്ചതെന്ന് അറിയില്ല. സുരേഷ് ഒരു സ്റ്റെപ്പ് കയറി ഇടിച്ചു. ആവേശത്തിലുള്ള ഇടിയിൽ പുരികം പിളർന്ന് പോയി.
ബാലൻ കെ നായരുമായുള്ള ഫൈറ്റ് 1921 എന്ന ചിത്രത്തിലായിരുന്നു. ഐ.വി ശശിയായിരുന്നു സംവിധായകൻ. ബാലേട്ടനെ വട്ടം കയറി പിടിക്കുന്ന സീനുണ്ട്. അദ്ദേഹത്തിന്റെ കൈയിൽ ഒരു വെട്ടുകത്തിയുണ്ടായിരുന്നു. ഒറിജിനലായിരുന്നു അത്. വെട്ടേറ്റ് കൈയിലെ ചത അറ്റുതൂങ്ങി. ആശുപത്രിയിൽ പോയി സ്റ്റിച്ചിട്ട് വന്നതിന് ശേഷം വീണ്ടും ഷൂട്ട് ചെയ്തു.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]