
രാജ്കോട്ട്: ഇംഗ്ലണ്ടിനെതിരായ മൂന്നാം ടെസ്റ്റില്‍ വിരാട് കോലി തിരിച്ചെത്തുമെന്നാണ കരുതപ്പെടുന്നത്. ആദ്യ രണ്ട് മത്സരങ്ങല്‍ നിന്ന് വ്യക്തിപരമായ കാരണങ്ങളെ തുടര്‍ന്ന് അദ്ദേഹം വിട്ടുനിന്നിരുന്നു. അവസാന മൂന്ന് ടെസ്റ്റുകള്‍ക്കുള്ള ടീമിനെ രണ്ട് ദിവസത്തിനുള്ളില്‍ പ്രഖ്യാപിക്കുമെന്നാണ് അറിയുന്നത്. കോലി തിരിച്ചെത്തുമെന്ന് തന്നെയാണ് ആരാധകരുടെ പ്രതീക്ഷ. മടങ്ങിവരുമ്പോള്‍ ആരാധകര്‍ കാത്തിരിക്കുന്നത് കോലി – ജെയിംസ് ആന്ഡേഴ്സണ് പോരിനാണ്.
ടെസ്റ്റ് ക്രിക്കറ്റില്‍ 25 മത്സരങ്ങളില്‍ നിന്ന് 7 തവണയാണ് ആന്ഡേഴ്സണ് കോലിയെ പുറത്താക്കിയത്. അന്താരഷാട്ര ക്രിക്കറ്റില്‍ ഒന്നാകെ 37 മത്സരങ്ങളില്‍ നിന്ന് 10 തവണ ഇന്ത്യന്‍ ബാറ്ററെ പുറത്താക്കാന്‍ ആന്ഡേഴ്സണ് സാധിച്ചിരിക്കുന്നു. മികച്ച ഫോമിലാണിപ്പോള്‍ ആന്ഡേഴ്സണ്. ആദ്യ ടെസ്റ്റ് ആന്ഡേഴ്സണ് കളിച്ചില്ലെങ്കില്‍ പോലും വിശാഖപട്ടണത്ത് നടന്ന രണ്ടാം ടെസ്റ്റില്‍ 5 വിക്കറ്റ് വീഴ്ത്താന്‍ വെറ്ററന്‍ താരത്തിനായി.
ഇപ്പോള്‍ കോലി-ആന്ഡേഴ്സണ് പോരിനെ കുറിച്ച് സംസാരിക്കുകയാണ് മുന്‍ ഇംഗ്ലണ്ട് നായകന് നാസര്‍ ഹുസൈന്. അദ്ദേഹം പറയുന്നതിങ്ങനെ… ”കോലി തിരിച്ചുവരുമെന്ന് ഞാന്‍ പ്രതീക്ഷിക്കുന്നു, കാരണം ഈ പരമ്പരയില്‍ ഇതുവരെ നഷ്ടമായത് കോലി – ജിമ്മി പോരാട്ടമാണ്. ഞാന്‍ അതിനായി കാത്തിരിക്കുകയാണ്. കോലി ഞങ്ങളുടെ ബൗള്മാര്ക്കെതിരെ ഒരു ദയയും കാണിക്കില്ലെന്ന് ഉറപ്പാണ്. എന്നാല്‍ ഇംഗ്ലണ്ടും ഒരുങ്ങിതന്നെയാണ്.” ഹുസൈന് വ്യക്തമാക്കി.
കഴിഞ്ഞ ടെസ്റ്റ് ഇന്നിംഗ്സുകളെ കുറിച്ചും ഹുസൈന് സംസാരിച്ചു. ”ഇന്ത്യയുടെ കഴിഞ്ഞ നാല് ഇന്നിംഗ്സില്‍ മൂന്നിലും അവര്‍ അല്‍പ്പം മന്ദഗതിയിലായിരുന്നു. ഇന്ത്യയുടെ പരിശീലകന് രാഹുല്‍ ദ്രാവിഡിനെ എനിക്കറിയാം, ചില താരങ്ങളുടെ പുറത്താക്കലുകളില്‍ അദ്ദേത്തിന് നിരാശയുണ്ടാകും. അതിനെല്ലാം അടുത്ത മത്സരത്തില്‍ മാറ്റം വന്നേക്കാം.” നാസര്‍ ഹുസൈന് കൂട്ടിചേര്‍ത്തു.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]