പത്തനംതിട്ട: പാർട്ടി ചർച്ച ചെയ്യും മുൻപേ സ്ഥാനാർത്ഥി പ്രഖ്യാപനം നടത്തിയതിന് സിപിഎം പത്തനംതിട്ട ജില്ലാ സെക്രട്ടറി രാജു എബ്രഹാമിനോട് വിശദീകരണം തേടി സംസ്ഥാന നേതൃത്വം.
ആറന്മുളയിൽ വീണ ജോർജ്ജും കോന്നിയിൽ ജനീഷ് കുമാറും മത്സരിക്കുമെന്ന് മാധ്യമങ്ങളിലൂടെ ജില്ലാ സെക്രട്ടറി വ്യക്തമായ സൂചന നൽകിയിരുന്നു. ഇതേ തുടർന്നാണ് സംസ്ഥാന നേതൃത്വം രാജു എബ്രഹാമിനോട് വിശദീകരണം ആവശ്യപ്പെട്ടിരിക്കുന്നത്.
സംസ്ഥാന സെന്റർ ആണ് രാജു എബ്രഹാമിനോട് ഇമെയിൽ വഴി വിശദീകരണം തേടിയത്. ഏത് ഘടകത്തിൽ ചർച്ച ചെയ്തു?, ചർച്ചചെയ്യും മുൻപ് മാധ്യമങ്ങളിലൂടെ എന്തിന് സ്ഥാനാർത്ഥികളെ കുറിച്ച് സംസാരിച്ചു? തുടങ്ങിയ ചോദ്യങ്ങൾക്കാണ് വിശദീകരണം നൽകേണ്ടി വരുന്നത്.
വീണയും ജനീഷ് കുമാറും വീണ്ടും മത്സരിക്കുമെന്ന് സൂചന നൽകി സിപിഎം പത്തനംതിട്ട ജില്ലാ സെക്രട്ടറി ആറന്മുളയിൽ വീണ ജോർജും കോന്നിയിൽ കെ യു ജനീഷ് കുമാറും വീണ്ടും മത്സരിക്കുമെന്ന് വ്യക്തമായ സൂചന നൽകി സിപിഎം പത്തനംതിട്ട
ജില്ലാ സെക്രട്ടറി രാജു എബ്രഹാം. കേരളത്തിൻ്റെ ആരോഗ്യ രംഗത്തെ ലോകത്തിൻ്റെ നെറുകയിൽ എത്തിച്ച ആളാണ് വീണാ ജോർജെന്നും അതുകൊണ്ടുതന്നെ ഏത് മണ്ഡലത്തിൽ നിന്നാലും വിജയിക്കുമെന്നും രാജു എബ്രഹാം പറഞ്ഞു.
കോന്നിയുടെ വികസന നായകനായ ജനീഷ് കുമാർ വീണ്ടും മത്സരിക്കണമെന്ന് ജനം ആഗ്രഹിക്കുന്നുവെന്നും ജില്ലയിലെ അഞ്ച് എംഎൽഎമാരും മികച്ച പ്രവർത്തനം കാഴ്ചവെക്കുന്നുവെന്നും രാജു എബ്രഹാം കൂട്ടിച്ചേര്‍ത്തു. … FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

