
.news-body p a {width: auto;float: none;} തിരുവനന്തപുരം: ഓൺലൈൻ പഠനത്തിലൂടെ മൂന്നാം തവണയും പൂന്തുറ സ്വദേശിനി അഥീന മെൽവിന് ഭരതനാട്യത്തിൽ എ ഗ്രേഡ്. അവസാനഘട്ട
പരശീലനത്തിനായി സ്വന്തം ചെലവിൽ ന്യൂസിലൻഡിൽ നിന്നും പറന്നെത്തിയ ഗുരു രശ്മിയും ഡബിൾ ഹാപ്പി. പൂന്തുറ സെന്റ് ഫിലോമിനാസ് സ്കൂളിലെ പത്താം ക്ലാസുകാരിയുടെ കഴിവ് മനസിലാക്കിയ രശ്മി ഫീസ് വാങ്ങിയിരുന്നില്ല.
ഇരുരാജ്യങ്ങളിലെയും സമയവ്യത്യാസം കാരണം അർദ്ധരാത്രി ഉറക്കമിളച്ചാണ് രശ്മി ക്ലാസെടുത്തിരുന്നത്. നൃത്തത്തോടുള്ള താൽപ്പര്യം കാരണം പൂന്തുറയിൽ നിന്നും ആറ്റുകാലുള്ള രശ്മിയുടെ വീട്ടിലെത്തിയായിരുന്നു അഥീനയുടെ ആദ്യകാല നൃത്തപഠനം.
വിവാഹശേഷം ഭർത്താവിനൊപ്പം രശ്മി ന്യൂസിലൻഡിൽ പോയതോടെ പഠനം ഓൺലൈനായി. ചുവടുകൾ ശരിയാക്കാൻ നൃത്താദ്ധ്യാപകനായ ശരത്തും ഇടയ്ക്കിടെ പരിശീലിപ്പിച്ചു.
കുച്ചിപ്പുടിയിൽ എ ഗ്രേഡ് നേടിയ സെന്റ് തോമസ് സ്കൂളിലെ എട്ടാം ക്ലാസ് വിദ്യാർത്ഥിനി ജുവൽ മറിയവും രശ്മിയുടെ ശിഷ്യയാണ്. …
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]