ലക്നൗ: ഭർത്താവിനെയും ആറ് കുട്ടികളെയും ഉപേക്ഷിച്ച് യാചകനൊപ്പം 36കാരി ഒളിച്ചോടി. ഉത്തർപ്രദേശിലാണ് സംഭവം. യുവതിയെ കാണാതായതോടെ ഭർത്താവ് രാജു പൊലീസിൽ പരാതി നൽകിയിട്ടുണ്ട്. പൊലീസ് കേസെടുത്ത് രണ്ടുപേർക്കുമായി തെരച്ചിൽ തുടരുകയാണ്.
ഭാര്യ രാജേശ്വരിക്കും മക്കൾക്കുമൊപ്പം ഹർദോയിയിലെ ഹർപാൽപൂർ എന്ന സ്ഥലത്താണ് 45കാരനായ രാജു താമസിച്ചിരുന്നത്. യാചകൻ നൻഹെ പണ്ഡിറ്റ് (45) ഇടയ്ക്കിടെ തന്റെ വീട്ടിലും അയൽവീട്ടിലുമെല്ലാം ഭിക്ഷയാചിച്ച് വരുമായിരുന്നുവെന്ന് രാജു പറഞ്ഞു. നൻഹെ പണ്ഡിറ്റ് പലപ്പോഴും രാജേശ്വരിയുമായി ചാറ്റ് ചെയ്യാറുണ്ടെന്നും ഫോണിൽ സംസാരിക്കുന്നത് കണ്ടിട്ടുണ്ടെന്നും രാജു പൊലീസിനോട് പറഞ്ഞു.
ദിവസങ്ങൾക്ക് മുമ്പ് പച്ചക്കറി വാങ്ങാനെന്ന് പറഞ്ഞാണ് രാജേശ്വരി വീട്ടിൽ നിന്നിറങ്ങിയത്. ഏറെനേരെ കഴിഞ്ഞും ഇവർ മടങ്ങിയെത്തിയില്ല. എരുമയെ വിറ്റ പണം വീട്ടിൽ സൂക്ഷിച്ചിരുന്നതും കാണാനില്ലായിരുന്നു. ഇതോടെ രാജേശ്വരി നൻഹെ പണ്ഡിറ്റിനൊപ്പം ഒളിച്ചോടിയതാണെന്ന് രാജുവിന് മനസിലായി.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]
പത്ത് വർഷം വരെ തടവും പിഴയും ലഭിച്ചേക്കാവുന്ന വകുപ്പുകൾ ചുമത്തിയാണ് നൻഹെ പണ്ഡിറ്റിനെതിരെ പൊലീസ് കേസെടുത്തിരിക്കുന്നത്.