കോഴിക്കോട്: കർണാടക ആർടിസി ബസിനുള്ളിൽ യുവതിക്കുനേരെ ലൈംഗികാതിക്രമമമുണ്ടായതായി പരാതി. സംഭവത്തിൽ മലപ്പുറം സ്വദേശി അറസ്റ്റിലായി. ഈശ്വരമംഗലം സ്വദേശി മുസ്തഫയെയാണ് നടക്കാവ് പൊലീസ് അറസ്റ്റ് ചെയ്തത്.
ഇന്ന് പുലർച്ചെയായിരുന്നു സംഭവം. കോട്ടയം സ്വദേശിനിയായ യുവതിക്കുനേരെയാണ് അതിക്രമം ഉണ്ടായത്. എറണാകുളത്തുനിന്ന് കോഴിക്കോടുവഴി കർണാടകയിലെ ഹാസനിലേയ്ക്ക് പോകുന്ന ബസിനുള്ളിലാണ് അതിക്രമം നടന്നത്. ഇടപ്പാടിനും കോഴിക്കോടിനും ഇട
യിൽ വച്ചായിരുന്നു സംഭവം.
ബസിൽവച്ച് നിരന്തരം ഇയാൾ യുവതിയോട് മോശമായി പെരുമാറുകയായിരുന്നു. തുടർന്ന് യുവതി കണ്ടക്ടറെ വിവരമറിയിച്ചു. ബസ് കോഴിക്കോട് സ്റ്റാൻഡിൽ എത്തിയപ്പോഴാണ് യുവതി നടക്കാവ് പൊലീസിൽ പരാതി നൽകിയത്.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]