
താഴത്തങ്ങാടിയിൽ നിന്നും ദമ്പതികൾ കാണാതായ കേസ് അവസാനിപ്പിക്കാൻ ക്രൈംബ്രാഞ്ച് തയ്യാറെടുക്കുന്നു;പുതിയ സൂചനകള്‍ ലഭിച്ചാല്‍ അന്വേഷണം പുന:രാരംഭിക്കാന്‍ തയാറാണെന്നും ക്രൈംബ്രാഞ്ച് കോടതിയെ അറിയിക്കും.
സ്വന്തം ലേഖിക.
കോട്ടയം: കാണാതായ താഴത്തങ്ങാടി ദമ്പതികള്‍ക്കായുള്ള തെരച്ചില്‍ താത്ക്കാലികമായി ക്രൈംബ്രാഞ്ച് അവസാനിപ്പിക്കുന്നു.
ഇതിന് മുന്നോടിയായി ഇവരെ കാണാനില്ലെന്ന് കാട്ടി ക്രൈംബ്രാഞ്ച് മാധ്യമങ്ങളില്‍ പരസ്യം നല്കി. പരസ്യത്തെത്തുടര്‍ന്ന് ഏന്തെങ്കിലും പുതിയ വിവരങ്ങളോ സൂചനകളോ ലഭിച്ചില്ലെങ്കില്‍ കേസ് അവസാനിക്കാന്‍ അനുമതി നല്‍കണമെന്നാവശ്യപ്പെട്ട് അന്വേഷണ സംഘം കോടതിയില്‍ റിപ്പോര്‍ട്ട് നല്‍കും.
തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
| |
പിന്നീട് പുതിയ സൂചനകള്‍ ലഭിച്ചാല്‍ അന്വേഷണം പുന:രാരംഭിക്കാന്‍ തയാറാണെന്നും കോട്ടയം ജൂഡീഷല്‍ മജിസ്ട്രേറ്റ് കോടതിയെ ക്രൈംബ്രാഞ്ച് അറിയിക്കും.
എന്നാല്‍, പൂര്‍ണമായി അന്വേഷണം അവസാനിപ്പിക്കുന്നില്ലെന്നും നിരീക്ഷണം തുടരുമെന്നും പുതിയ വിവരങ്ങള്‍ ലഭിക്കുമെന്ന് തന്നെയാണ് പ്രതീക്ഷയെന്നും ക്രൈംബ്രാഞ്ച് പറയുന്നു. 2017 ഏപ്രില്‍ ആറിന് വൈകിട്ടാണു താഴത്തങ്ങാടി അറുപറയില്‍ ഒറ്റക്കണ്ടത്തില്‍ ഹാഷീം, ഭാര്യ ഹബീബ എന്നിവരെ കാണാതാകുന്നത്.
ഭക്ഷണം വാങ്ങാന്‍ പോകുന്നുവെന്നായിരുന്നു മക്കളോട് പറഞ്ഞത്. രാത്രി ഏറെ വൈകിയിട്ടും തിരികെ എത്താതിരുന്നതിനെ തുടര്‍ന്ന് ഹാഷിമിന്റെ കുടുംബം പോലീസില്‍ പരാതി നല്കി. പുതിയതായി വാങ്ങിയ, രജിസ്ട്രേഷന് നടത്താത്ത വാഗണ്‍ ആര് കാറിലായിരുന്നു ഇവര്‍ വീട്ടില്‍നിന്ന് പോയത്. ഡ്രൈവിങ് ലൈസന്‍സ്, മൊബൈല്‍ ഫോണ്‍, എ.ടി.എം കാര്‍ഡ് എന്നിവയൊന്നും ഇവര്‍ കൊണ്ടുപോയിരുന്നില്ല.
ആദ്യഘട്ടത്തില്‍ വേമ്പനാട് കായല്‍, മീനച്ചിലാര്‍ തുടങ്ങി നിരവധി ജലാശയങ്ങളില്‍ മുങ്ങല്‍ വിദഗ്ധരുടെ സഹായത്തോടെ പോലീസ് തെരച്ചില്‍ നടത്തി.പിന്നീട്, പീരുമേട്, വാഗമണ്‍ ഉള്‍പ്പടെയുള്ള സ്ഥലങ്ങളിലെ കൊക്കകളിലും ജലാശയങ്ങളിലും പരിശോധന നടത്തി. കോട്ടയം, ഇടുക്കി ജില്ലകളിലെ വനമേഖലകളിലും പരിശോധനകള്നടന്നു. ഉപയോഗശൂന്യമായ നിരവധി പാറക്കുളങ്ങളും പരിശോധിച്ചു.
ഏററവുമൊടുവില്‍ കോട്ടയം മറിയപ്പള്ളിയിലെ മുട്ടം പാറക്കുളത്തിലും വ്യാപകതെരച്ചില്നടത്തി. എന്നിട്ടും സൂചന ലഭിച്ചിട്ടില്ല. ഇതിനിടെ, ദമ്പതികളെ കണ്ടതായുള്ള വിവരത്തിന്റെ അടിസ്ഥാനത്തില്‍ അജ്മീര്‍ ഉള്‍പ്പെടെയുള്ള തീര്‍ഥാടക കേന്ദ്രങ്ങളിലും പോലീസ് അന്വേഷണം നടത്തിയിരുന്നു.അന്വേഷണം പിന്നീട് മറ്റ് സംസ്ഥാനങ്ങളിലേക്ക് വ്യാപിപ്പിച്ചു.
വിവിധ ദര്‍ഗകളിലും പ്രധാനനഗരങ്ങളിലും അന്വേഷണസംഘമെത്തി. വാഹനംകണ്ടെത്താന് മാരുതിയുടെ സഹായവും തേടി. വാഹനം ഏതെങ്കിലും സര്‍വീസ് സെന്ററുകളില്‍ എത്തിയിട്ടുണ്ടോയെന്ന് അറിയാനായിരുന്നു ഇത്. മറ്റ് സംസ്ഥാനങ്ങളിലെ അടക്കം പെട്രോള്‍ പമ്പുകുളിലും അതിര്ത്തികളിലെസി.സി.ടി.വിദൃശ്യങ്ങളും പരിശോധിച്ചു.എന്നാല്‍, വിവരമൊന്നും ലഭിച്ചിരുന്നില്ല.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]