തിരുവനന്തപുരം: പീഡനക്കേസിലെ പരാതിക്കാരിയുടെ വിവരങ്ങൾ വെളിപ്പെടുത്തിയ സംഭവത്തിൽ രാഹുൽ ഈശ്വർ ജില്ലാ സെഷൻസ് കോടതിയിൽ സമർപ്പിച്ച ജാമ്യഹർജി പിൻവലിച്ചു. അഡീഷണൽ മജിസ്ട്രേറ്റ് കോടതിയിൽ മറ്റൊരു ജാമ്യഹർജി നിലനിൽക്കുന്ന സാഹചര്യത്തിലാണ് നടപടി.
ഒരേ സമയം രണ്ട് കോടതികളിൽ ഹർജി നൽകിയതിനെ പ്രോസിക്യൂഷൻ ശക്തമായി എതിർത്തിരുന്നു. പ്രതിയുടെ നടപടി നിയമവ്യവസ്ഥയെ അവഹേളിക്കുന്നതാണെന്നും പ്രോസിക്യൂഷൻ വാദിച്ചു.
ഇതേത്തുടർന്നാണ് സെഷൻസ് കോടതിയിൽ നിന്നും ഹർജി പിൻവലിച്ചത്. അതേസമയം, സൈബർ പോലീസ് അറസ്റ്റ് ചെയ്ത് ജയിലിൽ കഴിയുന്ന രാഹുൽ ഈശ്വറിനെ ആരോഗ്യനില വഷളായതിനെ തുടർന്ന് തിരുവനന്തപുരം മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
ആരോഗ്യനില മോശമായതിനാൽ കിടത്തിച്ചികിത്സ വേണമെന്ന് ഡോക്ടർമാർ നിർദേശിക്കുകയായിരുന്നു. അറസ്റ്റിലായതു മുതൽ രാഹുൽ ജയിലിൽ നിരാഹാര സമരത്തിലാണ്.
മുൻകൂർ ജാമ്യാപേക്ഷ തള്ളിയതിനെ തുടർന്ന് പൂജപ്പുര ജയിലിൽ പ്രവേശിപ്പിച്ച രാഹുലിനെ, നിരാഹാരം ആരംഭിച്ചതോടെ സെൻട്രൽ ജയിലിലേക്ക് മാറ്റിയിരുന്നു. രാഹുൽ മാങ്കൂട്ടത്തിനെതിരെ പരാതി നൽകിയ യുവതിയെ സമൂഹമാധ്യമങ്ങളിലൂടെ അപമാനിച്ച കേസിലാണ് രാഹുൽ ഈശ്വറിന്റെ അറസ്റ്റ്.
FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

