തിരുവനന്തപുരം: എപിജെ അബ്ദുൽ കലാം സാങ്കേതിക സർവകലാശാല ഫെബ്രുവരിയിൽ നടത്തുന്ന അന്തർദേശീയ കോൺഫെറെൻസിന്റെ ഭാഗമായി എൻജിനീയറിങ് കോളേജ് വിദ്യാർത്ഥികൾക്കായി ചാറ്റ്ബോട്ട് ചലഞ്ച് സംഘടിപ്പിക്കുന്നു.
കുറഞ്ഞ സമയത്തിനുള്ളിൽ ഒരു പ്രായോഗിക ചാറ്റ്ബോട്ട് നിർമ്മിക്കുന്നതിലൂടെ വിദ്യാർത്ഥികളുടെ കോഡിങ് കഴിവുകളും, ആർട്ടിഫിഷ്യൽ ഇന്റലിജൻസ് ഉപയോഗിക്കുന്നതിലുള്ള പരിചയവും പരിശോധിക്കുകയാണ് ഈ ചലഞ്ചിന്റെ ലക്ഷ്യം. ആറ് മണിക്കൂറാണ് ചാറ്റ്ബോട്ട് നിർമ്മിക്കാൻ വിദ്യാർത്ഥികൾക്ക് ലഭിക്കുക. ഒരു ടീമിൽ നാല് വിദ്യാർത്ഥികൾക്ക് പങ്കെടുക്കാം. ഫെബ്രുവരി 9 ന് നടക്കുന്ന മത്സരത്തിന് മാർ തിരുവനന്തപുരം മാർ ബസേലിയോസ് എൻജിനീയറിങ് കോളേജ് വേദിയാകും. രജിസ്ട്രേഷന് കോൺഫറൻസ് വെബ്സൈറ്റ് /www.etis-2025.org സന്ദർശിക്കുക.
നിങ്ങളുടെ മക്കൾ ഈ സ്കോളർഷിപ്പുകൾക്ക് അർഹരാണോ? അതെയെങ്കിൽ വേഗം അപേക്ഷിക്കാം; വിശദാംശങ്ങളിവയാണ്
ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാം
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]