
പാലക്കാട്: ഒറ്റപ്പാലത്ത് പൊലീസ് വാഹനത്തിന് നേരെ യുവാവിന്റെ അതിക്രമം. പൊലീസ് സ്റ്റേഷന് പുറത്ത് പാതയോരത്ത് നിര്‍ത്തിയിട്ടിരുന്ന പൊലീസ് വാഹനത്തിന് നേരെയായിരുന്നു യുവാവിന്റെ അതിക്രമം.
സംഭവത്തില്‍ വാണിയംകുളം മാന്നനൂര്‍ സ്വദേശി ശ്രീജിത്തിനെപൊലീസ് അറസ്റ്റ് ചെയ്തു. ഒറ്റപ്പാലം സ്റ്റേഷന് സമീപം ആര്‍എസ് റോഡില്‍ കഴിഞ്ഞ ദിവസം ഉച്ചയോടെയായിരുന്നു സംഭവം.
സ്റ്റേഷനില്‍ ജില്ലാ പൊലീസ് മേധാവി ഉള്‍പ്പെടെ പങ്കെടുക്കുന്ന പൊതു ചടങ്ങ് കാരണം സ്റ്റേഷന് പുറത്തായിരുന്നു വാഹനം നിര്‍ത്തിയിട്ടിരുന്നത്. ഇതുവഴി യാത്ര ചെയ്യുകയായിരുന്ന ശ്രീജിത്ത് ബൈക്ക് നിര്‍ത്തി പൊലീസ് വാഹനത്തിനടുത്തെത്തി കയ്യിലുണ്ടായിരുന്ന ഹെല്‍മറ്റ് ഉപയോഗിച്ച് വാഹനത്തിന്റെ മുന്നിലെ ചില്ല് അടിച്ചു തകര്‍ക്കുകയായിരുന്നു.
സംഭവം ശ്രദ്ധയില്‍പ്പെട്ട പൊലീസുകാര്‍ ഓടിയെത്തിയാണ് യുവാവിനെ പിടിച്ചു മാറ്റിയത്.
യുവാവ് മദ്യലഹരിയിലായിരുന്നുവെന്ന് പൊലീസ് പറയുന്നു. യുവാവിനെതിരെ പൊതുമുതല്‍ നശിപ്പിക്കല്ഉള്പ്പെടെ വകുപ്പുകള്‍ പ്രകാരം കേസെടുത്തു. ഒരു കണ്ണട
വാങ്ങാൻ പൊതുഖജനാവിൽ നിന്ന് 30,500 രൂപ! പ്രതികരണമില്ല, മറുപടിയർഹിക്കുന്നില്ലെന്ന് മന്ത്രി ബിന്ദു …
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]