തിരുവനന്തപുരം: തിരുവനന്തപുരം കോർപ്പറേഷനിൽ ബിജെപിക്ക് വലിയ ആശ്വാസമായി കേരള ഹൈക്കോടതിയുടെ സുപ്രധാന ഉത്തരവ്. ബിജെപി കൗൺസിലർ ആർ.
സുഗതനെതിരെ ജില്ലാ കളക്ടർ ചുമത്തിയ കാപ്പ (KAAPA) ഉത്തരവാണ് കോടതി റദ്ദാക്കിയത്. രാഷ്ട്രീയ പ്രേരിതമായാണ് തനിക്കെതിരെ കാപ്പ ചുമത്തിയതെന്ന പ്രതിഭാഗത്തിന്റെ വാദം പൂർണ്ണമായും അംഗീകരിച്ചുകൊണ്ടാണ് കോടതിയുടെ ഈ വിധി പ്രസ്താവം.
നടപടിക്രമങ്ങൾ കൃത്യമായി പാലിക്കപ്പെട്ടിട്ടില്ലെന്നും വ്യക്തിയുടെ ഭരണഘടനാപരമായ അവകാശങ്ങൾ ലംഘിക്കപ്പെട്ടുവെന്നും ഹൈക്കോടതി പുറപ്പെടുവിച്ച ഉത്തരവിൽ വ്യക്തമാക്കുന്നു. തടവുകാരന് നൽകിയ രേഖകളിൽ പല പ്രധാന പേജുകളും നഷ്ടപ്പെട്ടിട്ടുണ്ടെന്നും, ലഭ്യമാക്കിയ രേഖകളിൽ പലതും വായിക്കാൻ കഴിയാത്ത വിധം അവ്യക്തമാണെന്നും കോടതി ചൂണ്ടിക്കാണിച്ചു.
ഇത് നിയമപരമായി തടവുകാരന് ലഭിക്കേണ്ട ഭരണഘടനാപരമായ അവകാശത്തിന് എതിരാണെന്നും ഉത്തരവിൽ പറയുന്നു.
സർക്കാരിനും അഡൈ്വസറി ബോർഡിനും ഇത് തിരിച്ചടിയാകുന്നതാണ് കോടതിയുടെ നിരീക്ഷണം.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

