ഡൽഹി: മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണർ ഗ്യാനേഷ് കുമാറിന്റെ രാജി ആവശ്യപ്പെട്ടുകൊണ്ട് ഇന്ത്യ സഖ്യത്തിന്റെ നേതൃത്വത്തിലുള്ള എംപിമാരുടെ പ്രക്ഷോഭം ഡൽഹിയിൽ ശക്തമായി തുടരുന്നു. രാജ്യത്ത് വോട്ട് ചോരണം നടത്തി നരേന്ദ്ര മോദി സർക്കാർ ഭരണ സംവിധാനങ്ങളെ അട്ടിമറിച്ചിരിക്കുകയാണെന്ന് കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധി ആരോപിച്ചു.
സമരം ഇനിയും ശക്തമായി മുന്നോട്ട് കൊണ്ടുപോകുമെന്നും അദ്ദേഹം വ്യക്തമാക്കി. “നരേന്ദ്ര മോദി വോട്ട് ചോരിയിലൂടെ രാജ്യത്തെ ഹൈ ജാക്ക് ചെയ്തു, സമരം തുടരുമെന്ന് രാഹുൽ ഗാന്ധിപറഞ്ഞു.
അമിത് ഷാ, ഗ്യാനേഷ് കുമാർ എല്ലാം വോട്ട് ചോരി നടത്തി. ആരെയും വെറുതെ വിടില്ല.
ഞങ്ങൾ രാജ്യത്തിന്റെ ശബ്ദം കേൾപ്പിക്കുന്നു. ഗ്യാനേഷ് കുമാർ ഞങ്ങളെ കാണാൻ തയാറാകുന്നില്ല.
മുന്നൂറോളം എംപിമാരെ പൊലീസ് തടഞ്ഞു. പൊലീസ് തടയുന്നതിന് എന്തിന്?” എന്ന് രാഹുൽ ഗാന്ധി വിമർശിച്ചു.
തെരഞ്ഞെടുപ്പ് കമ്മീഷന്റെ ഭാഗത്തുനിന്നും നീതിയുക്തമായ സമീപനമല്ല ഉണ്ടാകുന്നതെന്നും പ്രതിപക്ഷ നേതാക്കൾ കുറ്റപ്പെടുത്തി.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

