newskerala.net: ബിഗ് ബോസ് മലയാളം സീസൺ ആറിലെ മത്സരാർത്ഥികളായ ബിന്നിയും ഷാനവാസും തമ്മിലുണ്ടായ തർക്കത്തിൽ പ്രതികരണവുമായി ബിന്നിയുടെ ഭർത്താവും നടനുമായ നൂബിൻ ജോണി. വഴക്കിനിടെ ഷാനവാസ് നൂബിനെ ‘പെൺകോന്തൻ’ എന്ന് വിളിച്ചിരുന്നു.
ഇതിനെതിരെയാണ് നൂബിൻ തൻ്റെ യൂട്യൂബ് ചാനലിലൂടെ പുറത്തുവിട്ട പുതിയ വീഡിയോയിൽ വിശദീകരണം നൽകുന്നത്.
”നിരവധിപ്പേർ എന്നോട് ഇതേക്കുറിച്ച് പ്രതികരിക്കാത്തത് എന്താണെന്ന് ചോദിച്ചിരുന്നു. സംസാരിക്കേണ്ടതില്ലെന്നാണ് ആദ്യം കരുതിയത്.
പിന്നീട് ഒരു മറുപടി നൽകാമെന്ന് തോന്നി. ഞാൻ ബിഗ് ബോസ് ഹൗസിൽ പോകുന്നതിന് മുൻപും ഷാനവാസ് ബിന്നിയുമായുള്ള വഴക്കിനിടെ എന്നെ പെൺകോന്തൻ എന്ന് വിളിച്ചിട്ടുണ്ട്.
അവിടെ ചെല്ലുമ്പോൾ ഇതേപ്പറ്റി ചോദിക്കണമെന്ന് പലരും ആവശ്യപ്പെട്ടിരുന്നു. എന്നാൽ ഞാനത് ചോദിച്ചില്ല.
കാരണം, അതൊരു ഗെയിം ഷോയാണ്, മത്സരാർത്ഥികളാണ് അവിടെ കളിക്കേണ്ടത്. ഞാൻ ഒരു അതിഥിയായി മാത്രമാണ് പോയതെന്ന വ്യക്തമായ ബോധ്യം എനിക്കുണ്ടായിരുന്നു,” നൂബിൻ പറഞ്ഞു.
ഷാനവാസ് കുറഞ്ഞത് അൻപത് തവണയെങ്കിലും തന്നെ പെൺകോന്തൻ എന്ന് വിളിച്ചിട്ടുണ്ടാകുമെന്നും നൂബിൻ കൂട്ടിച്ചേർത്തു. ”ഷാനവാസിൻ്റെ വീട്ടുകാരെ ബിന്നി പറഞ്ഞുവെന്ന് ചിലർ പറയുന്നുണ്ട്.
‘ഷാനവാസേ, നീ നിൻ്റെ വീട്ടിലുള്ളവരോട് സംസാരിക്കുന്നത് പോലെ ഞങ്ങളോട് സംസാരിക്കരുത്’ എന്ന് മാത്രമാണ് ബിന്നി പറഞ്ഞത്. അതിൽ എന്ത് തെറ്റാണുള്ളത്? എൻ്റെ യൂട്യൂബ് ചാനൽ കണ്ടിട്ടാവാം ഷാനവാസ് എന്നെ അങ്ങനെ വിളിച്ചത്.
ചെറുപ്പം മുതലേ വീട്ടിലെ ജോലികളിൽ ഉമ്മയെ സഹായിക്കുന്ന ശീലം എനിക്കുണ്ട്. വീട് വൃത്തിയാക്കുന്നതിലും ഭക്ഷണം പാകം ചെയ്യുന്നതിലും ഞാൻ സഹായിക്കാറുണ്ട്.
വിവാഹശേഷം എൻ്റെ ഭാര്യയെയും അതുപോലെ സഹായിക്കുന്നു,” നൂബിൻ വ്യക്തമാക്കി. ”ഷാനവാസ് ഒരുപക്ഷേ അവൻ്റെ ഭാര്യയെയും അമ്മയെയും അടിമകളെപ്പോലെയാകാം കാണുന്നത്.
എന്നാൽ എല്ലാവരും അങ്ങനെയല്ലല്ലോ. എൻ്റെ കുടുംബത്തിന് വേണ്ടി ഞാൻ വീട്ടുജോലികൾ ചെയ്യുന്നത് കണ്ടാണ് എന്നെ പെൺകോന്തൻ എന്ന് വിളിച്ചതെങ്കിൽ, ആ വിളി ഞാൻ സന്തോഷത്തോടെ സ്വീകരിക്കുന്നു.
ഷാനവാസ് അവൻ്റെ സംസ്കാരമാണ് അവിടെ കാണിച്ചത്. സ്ത്രീകളോടുള്ള അവൻ്റെ പെരുമാറ്റം ശ്രദ്ധിച്ചാൽ അത് മനസ്സിലാകും.
ഷാനവാസിനെപ്പോലെ തരംതാഴ്ന്ന രീതിയിൽ പെരുമാറാൻ എനിക്ക് കഴിയില്ല. ആ വിളി എനിക്കിഷ്ടപ്പെട്ടു,” നൂബിൻ വീഡിയോയിൽ പറഞ്ഞു.
FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]