
ചില ബേക്കറികൾ വിൽക്കുന്ന കേക്കുകളിൽ ക്യാൻസറിന് കാരണമാകുന്ന ഘടകങ്ങൾ ഉള്ളതായി കർണാടക ഭക്ഷ്യസുരക്ഷാ ഗുണനിലവാര വകുപ്പിന്റെ കണ്ടെത്തല്‍. 12 കേക്ക് സാമ്പിളുകളിൽ ക്യാൻസറിന് കാരണമാകുന്ന നിരവധി ചേരുവകൾ കണ്ടെത്തിയതിനെത്തുടർന്നാണ് കർണാടക സർക്കാരിന്റെ മുന്നറിയിപ്പ്.
ചില ബേക്കറികൾ വിൽക്കുന്ന കേക്കുകളിൽ ക്യാൻസറിന് കാരണമാകുന്ന ഘടകങ്ങൾ ഉള്ളതായി കർണാടക ഭക്ഷ്യസുരക്ഷാ ഗുണനിലവാര വകുപ്പ് കണ്ടെത്തി.
ബംഗളൂരുവിലെ ബേക്കറികളിൽ നിന്ന് ശേഖരിച്ച 12 കേക്ക് സാമ്പിളുകളിലാണ് ക്യാൻസറിന് കാരണമാകുന്ന കൃത്രിമ കളറിംഗ് കണ്ടെത്തിയത്.
പരിശോധിച്ച 235 കേക്ക് സാമ്പിളുകളിൽ 223 എണ്ണം സുരക്ഷിതം.
റെഡ് വെൽവെറ്റ്, ബ്ലാക്ക് ഫോറസ്റ്റ് തുടങ്ങിയ ജനപ്രിയ കേക്ക് ഇനങ്ങളിലാണ് ക്യാൻസറിന് കാരണമാകുന്ന കൃത്രിമ നിറങ്ങള്‍ കണ്ടെത്തിയത്.
അല്ലുറ റെഡ്, സൺസെറ്റ് യെല്ലോ എഫ്സിഎഫ്, പോൺസോ 4ആർ, ടാർട്രാസൈൻ, കാർമോയ്സിൻ തുടങ്ങിയ കൃത്രിമ നിറങ്ങളാണ് കേക്കുകളില്‍ അളവില്‍ കൂടുതല്‍ ഉപയോഗിച്ചിരുന്നത്.
സുരക്ഷിതമായ അളവിന് മുകളിൽ ഇവ ഉപയോഗിച്ചാൽ ക്യാൻസർ സാധ്യത വർധിക്കുമെന്നും മുന്നറിയിപ്പ് നൽകിയിട്ടുണ്ട്.
കൃത്രിമ നിറങ്ങളുടെ ഉയർന്ന ഉപയോഗം ക്യാൻസർ സാധ്യത വർദ്ധിപ്പിക്കുക മാത്രമല്ല മാനസികവും ശാരീരികവുമായ ആരോഗ്യത്തെ ദോഷകരമായി ബാധിക്കുമെന്നും ഭക്ഷ്യസുരക്ഷാ വകുപ്പ് പ്രസ്താവനയിൽ പറയുന്നു.
നിങ്ങളുടെ ആരോഗ്യ വിദഗ്ധന്റെയോ നിങ്ങളുടെ ന്യൂട്രീഷനിസ്റ്റിന്റെയോ ഉപദേശം തേടിയ ശേഷം മാത്രം ആഹാരക്രമത്തില്‍ മാറ്റം വരുത്തുക.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]