
തൃശൂർ: സി വി ശ്രീരാമൻ ട്രസ്റ്റ് ഏർപ്പെടുത്തിയ ശ്രീരാമൻ സ്മൃതി പുരസ്കാരം സലീം ഷെരീഫിന്. പൂക്കാരൻ എന്ന കഥാസമാഹാരത്തിനാണ് പുരസ്കാരമെന്ന് ട്രസ്റ്റ് ചെയർമാൻ വി കെ ശ്രീരാമൻ, ടി കെ വാസു എന്നിവർ അറിയിച്ചു. 40 വയസ്സിൽ താഴെയുള്ള യുവ കഥാകൃത്തുക്കൾക്ക് നൽകുന്നതാണ് ഈ പുരസ്കാരം.
തമിഴ്നാട്ടിലെ നീലഗിരി ജില്ലയിലെ എരുമാട് സ്വദേശിയാണ് സലീം ഷെരീഫ്. 28,000 രൂപയും പ്രശസ്തി പത്രവും ശിൽപവും അടങ്ങുന്നതാണ് പുരസ്കാരം. കെ എം മോഹൻദാസ്, കെ വി സുബ്രഹ്മണ്യൻ, നോവലിസ്റ്റ് മനോഹരൻ വി പേരകം എന്നിവരടങ്ങുന്നതായിരുന്നു ജൂറി.
ഒക്ടോബർ 26ന് വൈകിട്ട് കുന്നംകുളം നഗരസഭ ലൈബ്രറി അങ്കണത്തിൽ നടക്കുന്ന സി വി ശ്രീരാമൻ അനുസ്മരണ സമ്മേളനത്തിൽ ട്രസ്റ്റ് ചെയർമാൻ വി കെ ശ്രീരാമൻ അവാർഡ് സമർപ്പണം നടത്തും. നോവലിസ്റ്റ് എസ് ഹരീഷ് ഉദ്ഘാടനം ചെയ്യും. എ സി മൊയ്തീൻ എംഎൽഎയാണ് അധ്യക്ഷൻ.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]