തൃശ്ശൂർ: തൃശ്ശൂർ തളിക്കുളത്ത് വിനോദ സഞ്ചാരി കടലിൽ മുങ്ങിമരിച്ചു. കോയമ്പത്തൂർ റോസ് ഗാർഡൻ സ്വദേശി അശ്വന്ത് (19) ആണ് മരിച്ചത്.
ഇന്ന് ഉച്ചക്ക് ഒന്നരയോടെ തളിക്കുളം നമ്പിക്കടവിന് തെക്ക് ഭാഗത്തായിരുന്നു സംഭവം. അഞ്ച് സുഹൃത്തുക്കൾക്കൊപ്പമാണ് അശ്വന്ത് സ്നേഹതീരത്ത് എത്തിയത്.
കടലിൽ കുളിക്കുന്നതിനിടെ കാണാതാവുകയായിരുന്നു. വലപ്പാട് പൊലീസിന്റെയും വാർഡ് മെമ്പറുടെയും നേതൃത്വത്തിൽ മത്സ്യ തൊഴിലാളികളും നാട്ടുകാരും ചേർന്ന് തെരച്ചിൽ ഊർജിതമാക്കിയിരുന്നു.
ഇതിനിടെ മൃതദേഹം കരയ്ക്കടിയുകയായിരുന്നു. മൃതദേഹം പോസ്റ്റുമോർട്ടത്തിന് ശേഷം ബന്ധുക്കൾക്ക് വിട്ടു നൽകും.
…
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]