

കുഞ്ഞുങ്ങള്‍ക്ക് മാത്രമല്ല മുതിര്‍ന്നവര്‍ക്കും മികച്ചതാണ് റാഗി..
രക്തത്തിലെ പഞ്ചസാരയുടെ അളവ് നിയന്ത്രിക്കാൻ സഹായിക്കുന്ന അരി, ഗോതമ്ബ്, ചോളം തുടങ്ങിയ സാധാരണ ഉപയോഗിക്കുന്ന ധാന്യങ്ങളേക്കാള്‍ കൂടുതല്‍ പോളിഫെനോളുകളും റാഗിയില്‍ അടങ്ങിയിട്ടുണ്ട്.
ഉയർന്ന അളവില്‍ നാരുകള്‍ അടങ്ങിയിട്ടുള്ളതിനാല്‍ ശരീരഭാരം കുറയ്ക്കാൻ മികച്ചൊരു ഭക്ഷണമായാണ് റാഗിയെ പറയുന്നത്. ഇത് വയർ നിറയെ ദീർഘനേരം നിലനിർത്തുകയും ദഹനവ്യവസ്ഥ മെച്ചപ്പെടുത്തുകയും ചെയ്യുന്നു.
ശരീരഭാരം കുറയ്ക്കാൻ ആഗ്രഹിക്കുന്നവർക്ക് കഴിക്കാവുന്ന ഒന്നാണ് റാഗി. ഉയർന്ന പ്രോട്ടീൻ ഉള്ളത് കൊണ്ട് റാഗി കഴിച്ചവർക്ക് കുറേ നേരത്തേക്ക് വിശപ്പ് അനുഭവപ്പെടില്ല. ഇത് വയർ നിറഞ്ഞിരിക്കുന്നതായി തോന്നിപ്പിക്കും.
തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
| |

റാഗിയില്‍ അടങ്ങിയിരിക്കുന്ന മെഥിയോണിൻ, ലൈസിൻ തുടങ്ങിയ അമിനോ ആസിഡുകള്‍ മുഖത്തെ ചുളിവുകള്‍ അകറ്റുന്നതിന് സഹായിക്കും. ഹെയർ മാസ്കില്‍ ഉപയോഗിക്കുമ്ബോള്‍ ഇത് മുടി കൊഴിച്ചില്‍ തടയുകയും മുടി വളർച്ച മെച്ചപ്പെടുത്തുകയും ചെയ്യുന്നു. പതിവായി റാഗി കഴിക്കുന്നത് മുടിയുടെ ഭംഗി നിലനിർത്താനും നല്ലതാണ്.
റാഗി പതിവായി കഴിക്കുന്നത് എല്ലുകളും പല്ലുകളും ശക്തിയുള്ളതായി നിലനിർത്തുന്നതിന് സഹായിക്കുന്നു. കൂടാതെ, എല്ല് പൊട്ടുക, ഓസ്റ്റിയോപൊറോസിസ് എന്നിവയുടെ സാധ്യത കുറയ്ക്കും.
ഗർഭകാലത്ത് റാഗി കഴിക്കുന്നത് സ്ത്രീകളില്‍ മുലപ്പാലിന്റെ ഉത്പാദനം വർധിപ്പിക്കും. ഇത് കൂടാതെ ഗർഭകാലത്തെ ആരോഗ്യ സംരക്ഷണത്തിനും റാഗി നല്ലതാണ്. റാഗിയിലെ ഇരുമ്ബിന്റെ അംശം ഹീമോഗ്ലോബിന്റെ അളവ് വർദ്ധിപ്പിക്കുന്നു. ഇത് പ്രത്യേകിച്ച് വിളർച്ചയുള്ളവരെ സഹായിക്കുന്നു. ദിവസവും റാഗി പുട്ടായും ദോശയായമെല്ലാം കഴിക്കാവുന്നതാണ്.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]