

ബസ് ഇറങ്ങിയ യുവാവിനെ ലക്ഷ്യം വെച്ച് മുഖംമൂടി ധരിച്ച നാലംഗ സംഘം: കണ്ണൂരിൽ ബേക്കറി ഉടമയായ യുവാവിന്റെ 9 ലക്ഷം രൂപ കവർന്ന പ്രതികൾ ഒളിവിൽ, അന്വേഷണം ഊർജ്ജിതമാക്കി പോലീസ്
കണ്ണൂർ: ബേക്കറി ഉടമയെ തട്ടിക്കൊണ്ടു പോയി മർദിച്ച് 9 ലക്ഷം കവർന്നു. കാറിലെത്തിയ സംഘം ഏച്ചൂർ സ്വദേശി റഫീഖിനെ തട്ടിക്കൊണ്ടുപോവുകയായിരുന്നു. വ്യാഴാഴ്ച പുലർച്ചെ ബെംഗളൂരുവിൽ നിന്ന് ഏച്ചൂരിൽ ബസിറങ്ങിയപ്പോഴാണ് അക്രമമുണ്ടായത്.
മർദിച്ചു അവശനാക്കി പണം കവർന്നതിന് ശേഷം കാപ്പാട് ഉപേക്ഷിച്ചു കടന്നുവെന്നാണ് റഫീഖിന്റെ പരാതി. ബെംഗളൂരുവിൽ നിന്ന് രാത്രിയാണ് നാട്ടിലേക്ക് കയറിയത്. ബസിറങ്ങിയ ഉടനെ തന്നെ കറുത്ത കാറിൽ നാലാം സംഘം എത്തുകയായിരുന്നു. എല്ലാവരും ചേർന്ന് ബലം പ്രയോഗിച്ച് കാറിലേക്ക് കയറ്റാൻ ശ്രമിച്ചു. കൊല്ലപ്പെടുമോ എന്ന ഭയത്താൽ കൈയിൽ ഉണ്ടായിരുന്ന ബാഗ് അക്രമി സംഘത്തിന് നൽകി. അതിൽ 9 ലക്ഷം രൂപയുണ്ടായിരുന്നു.
പണയം വെച്ച സ്വർണം എടുക്കാനായി പലരിൽ നിന്നായി കടംവാങ്ങിയ പണമായിരുന്നു ബാഗിലുണ്ടായിരുന്നതെന്ന് റഫീഖ് പറഞ്ഞു. മുഖംമൂടി ധരിച്ചായിരുന്നു അവർ എത്തിയിരുന്നത്.
തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
| |

സംഭവത്തിൽ ചക്കരക്കൽ പോലീസ് അന്വേഷണം തുടങ്ങി. സിസിടിവി ദൃശ്യങ്ങൾ ഉൾപ്പെടെ പോലീസ് പരിശോധിച്ചു വരികയാണ്. കണ്ണൂരിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലാണ് റഫീഖ്.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]