കൊഴുപ്പ് കൂടിയ ഭക്ഷണം, വ്യായാമമില്ലായ്മ, പുകവലി, അമിത മദ്യപാനം തുടങ്ങിയവയൊക്കെ കൊളസ്ട്രോള്‍ കൂടാന്‍ കാരണമാകും. കൊളസ്ട്രോള്‍ കൂടുമ്പോള്‍ കാര്യമായ ലക്ഷണങ്ങള്‍ ഉണ്ടാകണമെന്നില്ല. ഉയര്‍ന്ന കൊളസ്ട്രോളിന്റെ പ്രധാനപ്പെട്ട ലക്ഷണങ്ങള്‍ എന്തൊക്കെയാണെന്ന് നോക്കാം…
ചര്‍മ്മത്തിന്റെ നിറത്തിലുള്ള വ്യത്യാസം, ചർമ്മത്തിൽ മഞ്ഞ കലർന്ന ഓറഞ്ച് നിറത്തിലുള്ള വളർച്ച തുടങ്ങിയവ ചിലപ്പോള്‍ ഉയര്‍ന്ന കൊളസ്ട്രോളിന്റെ ലക്ഷണമാകാം.
കണ്ണിന്റെ മൂലകളിൽ, കൈ രേഖയിൽ, കാലിന്റെ പുറകിൽ ഒക്കെ കൊളസ്ട്രോൾ അടിയാം. ഇവിടെയൊക്കെ കാണുന്ന തടിപ്പും കൊളസ്ട്രോളിന്റെ ലക്ഷണമാകാം.
കൊളസ്ട്രോള്‍ കൂടുമ്പോള്‍ ചര്‍മ്മത്തില്‍ ചൊറിച്ചിലും ചുവന്ന പാടുമെല്ലാം ഉണ്ടാകാന്‍ സാധ്യതയേറെയാണ്.
കാലുകളില്‍ വേദന, കാലുകളുടെ പേശികളില്‍ വേദന, കാലുകളില്‍ മരവിപ്പ് തുടങ്ങിയവയും കൊളസ്ട്രോളിന്റെ ലക്ഷണമാകാം.
മങ്ങിയ നഖങ്ങളും ചിലപ്പോള്‍ കൊളസ്ട്രോളിന്റെ ലക്ഷണമാകാം.
കഴുത്തിനു പിന്നില്‍ ഉളുക്കുപോലെ കഴപ്പുണ്ടാകുന്നതും ഒരു ലക്ഷണമാണ്.
തളര്‍ച്ച, ക്ഷീണം തുടങ്ങിയവയും ഉയര്‍ന്ന കൊളസ്ട്രോളിന്റെ ഭാഗമായി കാണപ്പെടാം.
മേൽപ്പറഞ്ഞ ലക്ഷണങ്ങൾ കാണുന്നപക്ഷം സ്വയം രോഗ നിർണയത്തിന് ശ്രമിക്കാതെ നിർബന്ധമായും ഡോക്ടറെ ‘കൺസൾട്ട്’ ചെയ്യുക. ഇതിന് ശേഷം മാത്രം രോഗം സ്ഥിരീകരിക്കുക.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]