
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]
കൊച്ചി – എറണാകുളം ജനറൽ ആശുപത്രിയിൽ വനിതാ ഡോക്ടറെ സീനിയർ ഡേക്ടർ മുഖത്ത് ചുംബിച്ച സംഭവത്തിൽ പ്രതിയായ ഡോക്ടറുടെ അറസ്റ്റ് തടഞ്ഞ് കോടതി. മുൻകൂർ ജാമ്യാപേക്ഷയിൽ തീരുമാനമെടുക്കും വരെ ഡോക്ടർ മനോജിനെ അറസ്റ്റ് ചെയ്യരുതെന്ന് എറണാകുളം ജില്ലാ സെഷൻസ് കോടതി ഉത്തരവിട്ടു.
കേസിൽ പരാതിക്കാരിയായ വനിതാ ഡോക്ടറുടെ മൊഴി പോലീസ് ഇന്നലെ രേഖപ്പെടുത്തിയിരുന്നു. സംഭവമുണ്ടായ 2019-ലെ മെഡിക്കൽ രേഖകൾ ആശുപത്രിയിൽ നിന്ന് ശേഖരിക്കാനും പോലീസ് നീക്കം നടക്കുന്നു. ഇതിനുശേഷം കേസിലെ പ്രതിയായ ഡോക്ടർ മനോജിനെ അറസ്റ്റ് ചെയ്യുന്നത് അടക്കമുള്ള നടപടകളിലേക്ക് കടക്കാനായിരുന്നു പോലീസിന്റെ നീക്കം. ഇതിനിടയിലാണ് പ്രതിയുടെ അറസ്റ്റ് തടഞ്ഞുള്ള കോടതി ഉത്തരവുണ്ടായത്.
സെപ്തംബർ ഒന്നിനാണ് ഫേസ്ബുക്ക് പ്രൊഫൈലിലൂടെ വനിതാ ഡോക്ടർ ലൈംഗികാതിക്രമത്തെപ്പറ്റി തുറന്നുപറഞ്ഞത്. 2019-ൽ ഹൗസ് സർജൻസി ചെയ്യുന്ന സമയത്ത് സീനിയർ ഡോക്ടർ ബലമായി മുഖത്ത് ചുംബിച്ചുവെന്നാണ് ഡോക്ടർ ഫേസ്ബുക്കിൽ കുറിച്ചത്. ഇതു സംബന്ധിച്ച് അന്നുതന്നെ ബന്ധപ്പെട്ടവരെ ഫോണിൽ വിളിച്ചു വിവരം അറിയിച്ചെങ്കിലും നടപടിയൊന്നും ഉണ്ടായില്ലെന്നും വനിതാ ഡോക്ടർ വ്യക്തമാക്കി. തന്നെ അപമാനിച്ച ഡോക്ടർ നിലവിൽ ജനറൽ ആശുപത്രിയിൽ നിന്ന് സ്ഥലംമാറി പോയതോടെയാണ് എഫ്.ബി പോസ്റ്റിട്ടതെന്നും ഡോക്ടർ വിശദീകരിച്ചിരുന്നു.